പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

മുഖ്യമന്ത്രി പദത്തിൽ 15 വർഷം പൂർത്തിയാക്കിയ ശ്രീ എൻ. ചന്ദ്രബാബു നായിഡുവിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു

Posted On: 11 OCT 2025 10:15PM by PIB Thiruvananthpuram

മുഖ്യമന്ത്രി പദത്തിൽ 15 വർഷം പൂർത്തിയാക്കിയ ശ്രീ എൻ. ചന്ദ്രബാബു നായിഡുവിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

ഭാവിയെക്കുറിച്ചുള്ള ശ്രീ നായിഡുവിന്റെ ദർശനത്തെയും സദ്ഭരണത്തോടുള്ള പ്രതിബദ്ധതയെയും പ്രധാനമന്ത്രി പ്രശംസിച്ചു, അത് അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിലുടനീളം സ്ഥിരമായി നിലനിൽക്കുന്നുവെന്നും പറഞ്ഞു. 2000 കളുടെ തുടക്കത്തിൽ ഇരുവരും മുഖ്യമന്ത്രിമാരായി സേവനമനുഷ്ഠിച്ചപ്പോൾ ആരംഭിച്ച ശ്രീ നായിഡുവുമായുള്ള ദീർഘകാല ബന്ധം ശ്രീ മോദി അനുസ്മരിച്ചു, പൊതുസേവനത്തോടുള്ള അദ്ദേഹത്തിന്റെ സമർപ്പണത്തെ അഭിനന്ദിച്ചു.

ആന്ധ്രാപ്രദേശിലെ ജനങ്ങളുടെ പുരോഗതിക്കും ക്ഷേമത്തിനുമായി ശ്രീ എൻ. ചന്ദ്രബാബു നായിഡുവിന്റെ തുടർച്ചയായ പരിശ്രമങ്ങൾക്ക് പ്രധാനമന്ത്രി അദ്ദേഹത്തിന് ആശംസകൾ നേർന്നു.

പ്രധാനമന്ത്രി എക്സിൽ പോസ്റ്റ് ചെയ്തു;

"മുഖ്യമന്ത്രിയായി 15 വർഷം പൂർത്തിയാക്കിയ ചന്ദ്രബാബു നായിഡു ഗാരുവിനോട് സംസാരിച്ചു, അദ്ദേഹത്തിന് അഭിനന്ദനമറിയിച്ചു. ഭാവിയെക്കുറിച്ചുള്ള കാഴ്ചപ്പാടും സദ്ഭരണത്തോടുള്ള പ്രതിബദ്ധതയും അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിലുടനീളം സ്ഥിരമായി നിലനിന്നു. 2000 കളുടെ തുടക്കത്തിൽ ഞങ്ങൾ രണ്ടുപേരും മുഖ്യമന്ത്രിമാരായിരുന്ന കാലം മുതൽ നിരവധി അവസരങ്ങളിൽ ചന്ദ്രബാബു ഗാരുവിനൊപ്പം ഞാൻ പ്രവർത്തിച്ചിട്ടുണ്ട്. ആന്ധ്രാപ്രദേശിന്റെ ക്ഷേമത്തിനായി അദ്ദേഹം ആവേശത്തോടെ പ്രവർത്തിക്കുമ്പോൾ അദ്ദേഹത്തിന് എല്ലാവിധ ആശംസകളും നേരുന്നു."

 

 

***

SK

(Release ID: 2178051) Visitor Counter : 6