പ്രധാനമന്ത്രിയുടെ ഓഫീസ്
സീഷെൽസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ വിജയത്തിൽ ഡോ. പാട്രിക് ഹെർമിനിയെ അഭിനന്ദിച്ച് പ്രധാനമന്ത്രി
Posted On:
12 OCT 2025 9:13AM by PIB Thiruvananthpuram
സീഷെൽസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ വിജയത്തിൽ ഡോ. പാട്രിക് ഹെർമിനിയ്ക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഹൃദയംഗമമായ അഭിനന്ദനങ്ങൾ അറിയിച്ചു.
ഇരു രാജ്യങ്ങളിലെയും ജനങ്ങളെ ബന്ധിപ്പിക്കുകയും അവരുടെ അഭിലാഷങ്ങളെയും ആവശ്യങ്ങളെയും പിന്തുണയ്ക്കുകയും ചെയ്യുന്ന ഒരു പങ്കിട്ട പൈതൃകമാണ് ഇന്ത്യൻ മഹാസമുദ്രമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഡോ. ഹെർമിനി പ്രസിഡന്റായിരിക്കുന്ന കാലയളവിൽ ഇന്ത്യയും സീഷെൽസും തമ്മിലുള്ള കാലാതിവർത്തിയും ബഹുമുഖവുമായ ബന്ധം കൂടുതൽ ആഴമേറിയതാകുമെന്നും കൂടുതൽ ശക്തി പ്രാപിക്കുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
എക്‌സിലെ ഒരു പോസ്റ്റിൽ പ്രധാനമന്ത്രി കുറിച്ചു:
“സീഷെൽസിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ വിജയത്തിൽ ഡോ. പാട്രിക് ഹെർമിനിക്ക് ഹൃദയംഗമമായ അഭിനന്ദനങ്ങൾ. ഇന്ത്യൻ മഹാസമുദ്രം നമ്മുടെ പങ്കിട്ട പൈതൃകമാണ്, നമ്മുടെ ജനങ്ങളുടെ അഭിലാഷങ്ങളെയും ആവശ്യങ്ങളെയും അത് പോഷിപ്പിക്കുന്നു. അദ്ദേഹം പ്രസിഡൻ്റായിരിക്കുന്ന കാലയളവിൽ നമ്മുടെ കാലാതിവർത്തിയും ബഹുമുഖവുമായ ബന്ധങ്ങൾ കൂടുതൽ ആഴത്തിലാകുമെന്ന് എനിക്കുറപ്പുണ്ട്. അദ്ദേഹത്തിന്റെ ഭരണകാലത്തിന് എന്റെ ആശംസകൾ.”
****
SK
(Release ID: 2178004)
Visitor Counter : 7