പ്രധാനമന്ത്രിയുടെ ഓഫീസ്
വ്യോമസേനാ ദിനത്തിൽ ഇന്ത്യൻ വ്യോമസേനയിലെ എല്ലാ യോദ്ധാക്കൾക്കും അവരുടെ കുടുംബങ്ങൾക്കും പ്രധാനമന്ത്രി ആശംസകൾ നേർന്നു
Posted On:
08 OCT 2025 9:58AM by PIB Thiruvananthpuram
ഇന്ത്യൻ വ്യോമസേനയിലെ എല്ലാ ധീരരായ യോദ്ധാക്കൾക്കും അവരുടെ കുടുംബങ്ങൾക്കും വ്യോമസേനാ ദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആശംസകൾ നേർന്നു.
'എക്സ്'-ലെ ഒരു കുറിപ്പിൽ പ്രധാനമന്ത്രി കുറിച്ചു :
“എല്ലാ ധീരരായ വ്യോമസേനാ യോദ്ധാക്കൾക്കും അവരുടെ കുടുംബങ്ങൾക്കും വ്യോമസേനാ ദിനത്തിൽ ആശംസകൾ. ഇന്ത്യൻ വ്യോമസേന ധീരത, അച്ചടക്കം, കൃത്യത എന്നിവയുടെ പ്രതീകമാണ്. ഏറ്റവും വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളിൽ പോലും നമ്മുടെ ആകാശം സംരക്ഷിക്കുന്നതിൽ അവർ നിർണായക പങ്ക് വഹിച്ചിട്ടുണ്ട്. പ്രകൃതിദുരന്തങ്ങളുടെ സമയത്തെ രീക്ഷാപ്രവർത്തനങ്ങളിൽ അവരുടെ പങ്ക് വളരെ പ്രശംസനീയമാണ്. അവരുടെ പ്രതിബദ്ധത, പ്രൊഫഷണലിസം, അജയ്യമായ മനോഭാവം എന്നിവ ഓരോ ഇന്ത്യക്കാരനെയും അഭിമാനഭരിതനാക്കുന്നു.
@IAF_MCC”
***
NK
(Release ID: 2176121)
Visitor Counter : 10
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Manipuri
,
Assamese
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada