പ്രധാനമന്ത്രിയുടെ ഓഫീസ്
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രസിഡന്റ് പുടിനുമായി സംസാരിക്കുകയും 73-ാം ജന്മദിനത്തിന്റെ ആശംസയറിയിക്കുകയും ചെയ്തു
ഇന്ത്യയും റഷ്യയും തമ്മിലുള്ള പ്രത്യേകവും സവിശേഷവുമായ തന്ത്രപരമായ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്താനുള്ള പ്രതിജ്ഞാബദ്ധത ഇരു നേതാക്കളും ആവർത്തിച്ചു
പ്രസിഡന്റ് പുടിനെ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്യുമെന്ന് പ്രധാനമന്ത്രി അറിയിച്ചു
Posted On:
07 OCT 2025 6:47PM by PIB Thiruvananthpuram
റഷ്യൻ ഫെഡറേഷൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ടെലിഫോൺ സംഭാഷണം നടത്തി.
പ്രസിഡന്റ് പുടിന്റെ 73-ാം ജന്മദിനത്തിൽ പ്രധാനമന്ത്രി അദ്ദേഹത്തിന് ആശംസകൾ നേർന്നു, ഒപ്പം നല്ല ആരോഗ്യവും അദ്ദേഹത്തിന്റെ എല്ലാ പരിശ്രമങ്ങളിലും വിജയവും ആശംസിച്ചു.
ഉഭയകക്ഷി അജണ്ടയിലെ പുരോഗതി ഇരു നേതാക്കളും അവലോകനം ചെയ്തു. ഇന്ത്യയും റഷ്യയും തമ്മിലുള്ള പ്രത്യേകവും സവിശേഷവുമായ തന്ത്രപരമായ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്താനുള്ള പ്രതിജ്ഞാബദ്ധത ഇരുവരും ആവർത്തിച്ചു.
23-ാമത് ഇന്ത്യ-റഷ്യ വാർഷിക ഉച്ചകോടിക്ക് പ്രസിഡന്റ് പുടിനെ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്യാൻ താൻ ആഗ്രഹിക്കുന്നുവെന്ന് പ്രധാനമന്ത്രി അറിയിച്ചു.
***
SK
(Release ID: 2176012)
Visitor Counter : 9