ധനകാര്യ മന്ത്രാലയം
azadi ka amrit mahotsav

ബിസിനസ് ചെയ്യുന്നത് എളുപ്പമാക്കുന്നതിനായി IFSC കോഡ് രജിസ്ട്രേഷനുകൾക്ക് സിസ്റ്റം അധിഷ്ഠിത ഓട്ടോ-അപ്രൂവൽ സംവിധാനം അവതരിപ്പിച്ച് CBIC

Posted On: 07 OCT 2025 4:11PM by PIB Thiruvananthpuram
കസ്റ്റംസ് നടപടിക്രമങ്ങൾ കാര്യക്ഷമമാക്കുന്നതിനും വ്യാപാര സൗകര്യം വർദ്ധിപ്പിക്കുന്നതിൻ്റേയും ഭാഗമായി സെൻട്രൽ ബോർഡ് ഓഫ് ഇൻഡയറക്ട് ടാക്സസ് ആൻഡ് കസ്റ്റംസ്(CBIC), IFSC കോഡ് രജിസ്ട്രേഷനുകൾക്ക്  സിസ്റ്റം അധിഷ്ഠിത ഓട്ടോ-അപ്രൂവൽ സംവിധാനം അവതരിപ്പിച്ചു. ഇതിലൂടെ ബിസിനസ് ചെയ്യുന്നത് കൂടുതൽ മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം.

പുതിയ സംവിധാനപ്രകാരം,ഒന്നിലധികം കസ്റ്റംസ് കേന്ദ്രങ്ങളിൽ ഒരു പ്രത്യേക ഇംപോർട്ടർ എക്സ്പോർട്ടർ കോഡിന്(IEC) വേണ്ടി ഒരേ ഇൻസെൻ്റിവ് ബാങ്ക് അക്കൗണ്ടും IFSC കോഡും രജിസ്റ്റർ ചെയ്യുന്നതിനുള്ള അഭ്യർത്ഥനകൾ സിസ്റ്റം സ്വയം അംഗീകരിക്കും. എന്നാൽ ഈ ബാങ്ക് അക്കൗണ്ട് നമ്പർ–IFSC കോഡ് കോമ്പിനേഷൻ ഇതിനകം ഏതെങ്കിലും ഒരു കസ്റ്റംസ് കേന്ദ്രത്തിൽ അംഗീകരിച്ചിട്ടുണ്ടാകണം.ഈ സംവിധാനത്തിലൂടെ പോർട്ട് ഓഫീസറുടെ നേരിട്ടുള്ള ഇടപെടൽ ഇല്ലാതാക്കുകയും സിസ്റ്റം അത്തരം അഭ്യർത്ഥനകൾ സ്വയം അംഗീകരിക്കുകയും ചെയ്യും.

ബാങ്ക് അക്കൗണ്ടുകളും IFSC കോഡ് അംഗീകാര അഭ്യർത്ഥനകളും വേഗത്തിൽ പ്രോസസ്സ് ചെയ്യുക,ഒന്നിലധികം തുറമുഖങ്ങളിലെ രജിസ്ട്രേഷൻ പ്രക്രിയ ലളിതമാക്കുക,കയറ്റുമതി ആനുകൂല്യങ്ങൾ കയറ്റുമതിക്കാരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് വേഗത്തിലും തടസ്സമില്ലാതെ ക്രെഡിറ്റ് ചെയ്യുന്നതും ഉറപ്പാക്കുക,മൊത്തത്തിലുള്ള വ്യാപാര കാര്യക്ഷമത വർദ്ധിപ്പിക്കുക എന്നിവയാണ് ഇതിലൂടെ  ലക്ഷ്യമിടുന്നത്.

കസ്റ്റംസ് ഓട്ടോമേറ്റഡ് സിസ്റ്റത്തിൽ കയറ്റുമതിക്കാർ തന്നിരിക്കുന്ന ബാങ്ക് അക്കൗണ്ടിലൂടെ   കയറ്റുമതിയുമായി ബന്ധപ്പെട്ട ആനുകൂല്യങ്ങൾ ലഭിക്കും. കയറ്റുമതിക്കാർക്ക് ICEGATE-ൽ അംഗീകൃത ഡീലർ (AD)കോഡ് ഓൺലൈനായി രജിസ്റ്റർ ചെയ്യുന്നതിനുള്ള സൗകര്യം ഇതിനകം തന്നെ നിലവിലുണ്ട്. ഇംപോർട്ടർ എക്‌സ്‌പോർട്ടർ കോഡ് (IEC) പ്രകാരം ഇൻസെൻ്റിവ്-ലിങ്ക്ഡ് ബാങ്ക് അക്കൗണ്ടുകളും IFSC കോഡുകളും രജിസ്റ്റർ ചെയ്യുന്നതിനുള്ള അഭ്യർത്ഥനകൾക്ക് ഓരോ തുറമുഖ കേന്ദ്രങ്ങളിലും കസ്റ്റംസ് ഉദ്യോഗസ്ഥരുടെ അംഗീകാരം ആവശ്യമാണ്.ഇത് പലപ്പോഴും ശ്രമങ്ങൾ ഇരട്ടിയാക്കുന്നതിനും അഭ്യർത്ഥനകൾ തീർപ്പുകൽപ്പിക്കുന്നത് വൈകുന്നതിനും കാരണമായി,പ്രത്യേകിച്ച്  ഒരേ ബാങ്ക് അക്കൗണ്ടും IFSC കോമ്പിനേഷനും ഒന്നിലധികം കസ്റ്റംസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്യുമ്പോൾ.

നടപടിക്രമങ്ങൾ ലളിതമാക്കുന്നതിനും ഇടപാട് ചെലവുകൾ കുറയ്ക്കുന്നതിനും മികച്ച കസ്റ്റംസ് അനുഭവത്തിലൂടെ ഇന്ത്യയിലെ വ്യാപാര സമൂഹത്തിന് ബിസിനെസ്സ്   ചെയ്യുന്നതിനുള്ള എളുപ്പം വർദ്ധിപ്പിക്കുന്നതിനും സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നതിന് CBIC പ്രതിജ്ഞാബദ്ധമാണ്.
 
SKY
 
******

(Release ID: 2175951) Visitor Counter : 7