പ്രധാനമന്ത്രിയുടെ ഓഫീസ്
രാജ്യത്തെ മുതിർന്നവരുടെ വിദ്യാഭ്യാസത്തെ പരിവർത്തനപ്പെടുത്തുന്നതിനും സാക്ഷരതാ ലക്ഷ്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുമുള്ള ഉല്ലാസ് പ്രോഗ്രാമിനെ(ULLAS)പ്രശംസിക്കുന്ന ഒരു ലേഖനം പ്രധാനമന്ത്രി പങ്കുവച്ചു
Posted On:
06 OCT 2025 12:27PM by PIB Thiruvananthpuram
ദേശീയ വിദ്യാഭ്യാസ നയം (NEP) 2020 ന് കീഴിൽ ഒരു പ്രധാന സംരംഭമായി 2022 ൽ ആരംഭിച്ച, ജീവിതകാലം മുഴുവൻ പഠിക്കുന്നതിനുള്ള ULLAS( ഉല്ലാസ്) പ്രോഗ്രാമിന്റെ പരിവർത്തനാത്മക സ്വാധീനത്തെ പ്രശംസിക്കുന്ന ഒരു ലേഖനം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പങ്കിട്ടു. ഗ്രാമീണ സമൂഹങ്ങളിലും സ്ത്രീകളിലും പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ച്, ഇന്ത്യയിലുടനീളമുള്ള മുതിർന്ന പഠിതാക്കൾക്കുള്ള വിദ്യാഭ്യാസ അവസരങ്ങൾ ഈ പരിപാടി ഗണ്യമായി വികസിപ്പിച്ചു.
കേന്ദ്രമന്ത്രി ശ്രീ ജയന്ത് ചൗധരിയുടെ "എക്സ്" ലെ ഒരു കുറിപ്പിന് മറുപടിയായി പിഎംഒ ഇന്ത്യ ഹാൻഡിലിൽ ഇങ്ങനെ കുറിച്ചു :
“ഈ ലേഖനത്തിൽ, എൻഇപി 2020 യുമായി യോജിച്ച് 2022 ൽ ആരംഭിച്ച അണ്ടർസ്റ്റാൻഡിംഗ് ഓഫ് ലൈഫ് ലോംഗ് ലേണിംഗ് ഫോർ ഓൾ ഇൻ സൊസൈറ്റി (ഉല്ലാസ്) പ്രോഗ്രാം മുതിർന്നവർക്ക് വിദ്യാഭ്യാസ അവസരങ്ങൾ നൽകുന്നതെങ്ങനെയെന്ന് കേന്ദ്രസഹമന്ത്രി ശ്രീ ജയന്ത് ചൗധരി വിശദീകരിക്കുന്നു.
ULLAS പ്രോഗ്രാമിന്റെ സ്വാധീനത്തിൽ ഗ്രാമീണ, സ്ത്രീ സാക്ഷരത കുതിച്ചുയർന്നുവെന്നും 2030 ഓടെ യുഎന്നിന്റെ സുസ്ഥിര വികസന ലക്ഷ്യങ്ങൾ സാക്ഷരതാ ലക്ഷ്യം കൈവരിക്കുന്നതിനുള്ള പാതയിലേക്ക് ഇന്ത്യയെ എത്തിച്ചുവെന്നും അദ്ദേഹം എടുത്തുകാണിക്കുന്നു.”
***
SK
(Release ID: 2175278)
Visitor Counter : 20
Read this release in:
English
,
Urdu
,
Hindi
,
Marathi
,
Manipuri
,
Bengali-TR
,
Assamese
,
Bengali
,
Punjabi
,
Gujarati
,
Tamil
,
Kannada