പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പ്രശസ്ത ശാസ്ത്രീയ സംഗീതജ്ഞൻ പണ്ഡിത് ഛന്നൂലാൽ മിശ്രാജിയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു

Posted On: 02 OCT 2025 8:55AM by PIB Thiruvananthpuram

പ്രശസ്ത ശാസ്ത്രീയ സംഗീതജ്ഞൻ പണ്ഡിത് ഛന്നൂലാൽ മിശ്രാജിയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഗാധമായ ദുഃഖം രേഖപ്പെടുത്തി. ഇന്ത്യൻ കലയെയും സംസ്കാരത്തെയും ആജീവനാന്തം ബഹുമാനിക്കുകയും ജീവിതത്തിന്റെ ഭാഗമാക്കുകയും ചെയ്ത മഹത് വ്യക്തിയാണ് അദ്ദേഹമെന്നു ശ്രീ മോദി വിശേഷിപ്പിച്ചു.

ബനാറസ് ഘരാനയുടെ പ്രമുഖ വക്താക്കളിലൊരാളായിരുന്ന പണ്ഡിത് ജി, കാശിയുടെ സമ്പന്നമായ സംഗീത പാരമ്പര്യവുമായി ആഴത്തിൽ ബന്ധപ്പെട്ടിരുന്നു. ശാഖയിലൂടെയാണു അദ്ദേഹത്തിന്റെ കലാജീവിതം അദ്ദേഹം മുന്നോട്ടുകൊണ്ടുപോയത്. അദ്ദേഹത്തിന്റെ ആലാപനം കാശി  നഗരത്തിന്റെ സംഗീതപൈതൃകത്തിന്റെ സത്ത ഉൾക്കൊണ്ടിരുന്നു. കാശിയുടെ സംഗീതപാരമ്പര്യം സംരക്ഷിക്കപ്പെടുകയും അടുത്ത തലമുറയിലേക്കു കൈമാറ്റം ചെയ്യപ്പെടുകയും ചെയ്യുന്നുവെന്ന് ഉറപ്പാക്കാൻ അദ്ദേഹം വാരാണസിയിൽ അസംഖ്യം വിദ്യാർഥികളെ പരിശീലിപ്പിച്ചു. വാരാണസിയിലെ അദ്ദേഹത്തിന്റെ വസതി സംഗീതപഠനത്തിന്റെയും കലാപരമായ മികവിന്റെയും  കേന്ദ്രമായിരുന്നു.

പണ്ഡിത് ജിയുമായുള്ള വ്യക്തിപരമായ ബന്ധം പ്രധാനമന്ത്രി അനുസ്മരിച്ചു. അദ്ദേഹത്തിന്റെ അനുഗ്രഹങ്ങളും പിന്തുണയും തനിക്കു ലഭിച്ച ഭാഗ്യമായി അദ്ദേഹം വിശേഷിപ്പിച്ചു. പ്രത്യേകിച്ച് 2014-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വാരാണസി നിയോജകമണ്ഡലത്തിൽ തന്റെ നിർദേശകനായി പണ്ഡിത് ജി പ്രവർത്തിച്ചതു പ്രധാനമന്ത്രി അനുസ്മരിച്ചു. നഗരത്തോടും അതിന്റെ പാരമ്പര്യത്തോടുമുള്ള അദ്ദേഹത്തിന്റെ ആഴത്തിലുള്ള പ്രതിജ്ഞാബദ്ധതയുടെ പ്രതീകമായിരുന്നു ഈ പ്രവൃത്തി.

പണ്ഡിത് ജിയുടെ വാത്സല്യത്തെയും അനുകമ്പയെയും കുറിച്ച് ശ്രീ മോദി പലപ്പോഴും സംസാരിക്കുകയും അദ്ദേഹത്തെ ഒരു അനുഗ്രഹമായി വിശേഷിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇന്ത്യയുടെ ശാസ്ത്രീയസംഗീത പാരമ്പര്യത്തോടും, ആത്മീയതയോടും, നാടിന്റെയും സംസ്കാരത്തിന്റെയും പരിവർത്തനത്തോടുമുള്ള  പൊതുവായ ആദരത്തെയാണ് ഈ  ബന്ധം പ്രതിഫലിപ്പിക്കുന്നത്.

രാജ്യത്തിന്റെ ശാസ്ത്രീയ സംഗീത ശാഖയ്ക്ക് നൽകിയ മികച്ച സംഭാവനകൾക്ക് 2020-ൽ പണ്ഡിത് ഛന്നൂലാൽ മിശ്രാജിക്കു ഗവണ്മെന്റ് ഇന്ത്യയിലെ രണ്ടാമത്തെ വലിയ പരമോന്നത സിവിലിയൻ ബഹുമതിയായ പത്മവിഭൂഷൺ നൽകി ആദരിച്ചു.

പണ്ഡിത് ജിയുടെ പാരമ്പര്യം സംഗീതജ്ഞരുടെയും കലാകാരന്മാരുടെയും സാംസ്കാരിക പ്രേമികളുടെയും വരും തലമുറകൾക്കു പ്രചോദനമായി തുടരുമെന്നു ശ്രീ മോദി പറഞ്ഞു.

എക്സ് പോസ്റ്റിൽ ശ്രീ മോദി കുറിച്ചതിങ്ങനെ:

“सुप्रसिद्ध शास्त्रीय गायक पंडित छन्नूलाल मिश्र जी के निधन से अत्यंत दुख हुआ है। वे जीवनपर्यंत भारतीय कला और संस्कृति की समृद्धि के लिए समर्पित रहे। उन्होंने शास्त्रीय संगीत को जन-जन तक पहुंचाने के साथ ही भारतीय परंपरा को विश्व पटल पर प्रतिष्ठित करने में भी अपना अमूल्य योगदान दिया। यह मेरा सौभाग्य है कि मुझे सदैव उनका स्नेह और आशीर्वाद प्राप्त होता रहा। साल 2014 में वे वाराणसी सीट से मेरे प्रस्तावक भी रहे थे। शोक की इस घड़ी में मैं उनके परिजनों और प्रशंसकों के प्रति अपनी गहरी संवेदना प्रकट करता हूं। ओम शांति!”

सुप्रसिद्ध शास्त्रीय गायक पंडित छन्नूलाल मिश्र जी के निधन से अत्यंत दुख हुआ है। वे जीवनपर्यंत भारतीय कला और संस्कृति की समृद्धि के लिए समर्पित रहे। उन्होंने शास्त्रीय संगीत को जन-जन तक पहुंचाने के साथ ही भारतीय परंपरा को विश्व पटल पर प्रतिष्ठित करने में भी अपना अमूल्य योगदान… pic.twitter.com/tw8jb5iXu7

— Narendra Modi (@narendramodi) October 2, 2025

 

*** 

NK


(Release ID: 2174016) Visitor Counter : 5