ആഭ്യന്തരകാര്യ മന്ത്രാലയം
കേന്ദ്ര ആഭ്യന്തര-സഹകരണ മന്ത്രി ശ്രീ. അമിത് ഷാ പാര്‍ലമെന്റ് മുന്‍ അംഗവും മുതിര്‍ന്ന ബി.ജെ.പി നേതാവുമായ ഡോ. വിജയ് കുമാര്‍ മല്‍ഹോത്രയുടെ നിര്യാണത്തില്‍ അഗാധ ദുഃഖം രേഖപ്പെടുത്തി
Posted On:
30 SEP 2025 5:04PM by PIB Thiruvananthpuram
കേന്ദ്ര ആഭ്യന്തര-സഹകരണ മന്ത്രി ശ്രീ. അമിത് ഷാ പാര്‍ലമെന്റ് മുന്‍ അംഗവും ബി.ജെ.പിയുടെ മുതിര്‍ന്ന നേതാവുമായ വിജയ് കുമാര്‍ മല്‍ഹോത്രയുടെ നിര്യാണത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തി. ന്യൂഡല്‍ഹിയില്‍ അന്തരിച്ച നേതാവിന്റെ ഭൗതികദേഹത്തില്‍ ശ്രീ. അമിത് ഷാ പുഷ്പാര്‍ച്ചന നടത്തി.
പാര്‍ട്ടിയുടെ രൂപീകരണത്തിലും വികാസത്തിലും നിര്‍ണായക പങ്കുവഹിച്ച മുതിര്‍ന്ന നേതാവായിരുന്ന വിജയ് കുമാര്‍ മല്‍ഹോത്രയുടെ വിയോഗം അത്യന്തം വേദനാജനകമാണെന്ന് ശ്രീ ഷാ സമൂഹ മാധ്യമമായ എക്‌സില്‍ കുറിച്ചു. ദില്ലി സംസ്ഥാന പാര്‍ട്ടി പ്രസിഡന്റായും നിയമസഭയിലെ പ്രതിപക്ഷ നേതാവായും സാധാരണ പൊതുപ്രവര്‍ത്തകനായും പ്രവര്‍ത്തിച്ച മല്‍ഹോത്ര, രാജ്യത്തിനും ദില്ലിയിലെ ജനങ്ങള്‍ക്കുമായി തന്റെ രാഷ്ടീയ ജീവിതം സമര്‍പ്പിക്കുകയായിരുന്നുവെന്നും ശ്രീ. അമിത് ഷാ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
ഓരോ കൂടിക്കാഴ്ചയിലും സംഘടനാപരമായ വിലപ്പെട്ട അറിവുകള്‍ വിജയ് കുമാര്‍ മല്‍ഹോത്രയില്‍ നിന്ന് തനിക്ക് ലഭിച്ചിരുന്നുവെന്ന് ശ്രീ. അമിത് ഷാ കൂട്ടിച്ചേര്‍ത്തു. അദ്ദേഹത്തിന്റെ വേര്‍പാടില്‍ മുഴുവന്‍ പാര്‍ട്ടി കുടുംബവും മല്‍ഹോത്രയുടെ കുടുംബത്തോടൊപ്പം നിലകൊള്ളുന്നതായും ശ്രീ. ഷാ പറഞ്ഞു. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യ ശാന്തി ലഭിക്കട്ടെയെന്നും ആഭ്യന്തര മന്ത്രി പ്രാര്‍ത്ഥിച്ചു.
വിജയ് കുമാര്‍ മല്‍ഹോത്ര ദില്ലിയിലെ പാര്‍ട്ടി പ്രവര്‍ത്തനത്തെ ശക്തിപ്പെടുത്തുക മാത്രമല്ല, വിവിധ ഉത്തരവാദിത്വങ്ങള്‍ ആത്മാര്‍ത്ഥതയോടെ നിറവേറ്റുകയും പൊതുജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് എപ്പോഴും മുന്‍ഗണന നല്‍കുകയും ചെയ്തിരുന്നുവെന്നും ശ്രീ. അമിത് ഷാ പറഞ്ഞു. അദ്ദേഹത്തിന്റെ ഭൗതികശരീരത്തില്‍ ആദരാഞ്ജലി അര്‍പ്പിച്ച ശ്രീ. ഷാ കുടുംബാംഗങ്ങളെ തന്റെ അനുശോചനം അറിയിക്കുകയും ചെയ്തു.
******************
(Release ID: 2173310)
Visitor Counter : 7