യുവജനകാര്യ, കായിക മന്ത്രാലയം
azadi ka amrit mahotsav

കേന്ദ്രയുവജനകാര്യ-കായിക മന്ത്രാലയം കായിക പുരസ്കാരങ്ങൾക്കുള്ള അപേക്ഷകൾ ക്ഷണിച്ചു

Posted On: 30 SEP 2025 11:17AM by PIB Thiruvananthpuram
കായിക മേഖലയിലെ മികവിനെ അംഗീകരിക്കുന്നതിനും ആദരിക്കുന്നതിനുമായി എല്ലാ വർഷവും കായിക പുരസ്കാരങ്ങൾ നൽകിവരുന്നു. കായിക മേഖലയിലെ ഉജ്ജ്വലവും വിസ്മയകരവുമായ പ്രകടനത്തിന് മേജർ ധ്യാൻ ചന്ദ് ഖേൽ രത്‌ന പുരസ്കാരം ; സ്ഥിരതയാർന്ന മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന കായിക താരത്തിന് അർജുന അവാർഡ് ; കായിക മേഖലയുടെ വികസനത്തിന് ആജീവനാന്ത സംഭാവന നൽകുന്ന വ്യക്തിയ്ക്ക് അർജുന (ലൈഫ്ടൈം) അവാർഡ്; അഭിമാനകരമായ അന്താരാഷ്ട്ര കായിക ഇനങ്ങളിൽ മെഡൽ ജേതാക്കളെ വാർത്തെടുക്കുന്ന പരിശീലകർക്ക് ദ്രോണാചാര്യ പുരസ്കാരം; രാജ്യത്ത് കായികരംഗത്തിന്റെ പ്രോത്സാഹനത്തിലും വികസനത്തിലും നിർണായക പങ്ക് വഹിച്ച കോർപ്പറേറ്റ് സ്ഥാപനം (പൊതു/സ്വകാര്യ), സർക്കാരിതര സംഘടനകൾ (എൻ‌ജി‌ഒകൾ) എന്നിവയ്ക്ക് രാഷ്ട്രീയ ഖേൽ പ്രോത്സാഹൻ പുരസ്‌കാരം (ആർ‌കെ‌പി‌പി) എന്നിവ നൽകുന്നു. പുരസ്കാരത്തെ കുറിച്ചുള്ള വിശദാംശങ്ങൾ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് www.yas.nic.in-ൽ കാണാം.

കേന്ദ്ര യുവജനകാര്യ-കായിക മന്ത്രാലത്തിന്റെ 2025-ലെ കായിക പുരസ്കാരങ്ങൾക്കുള്ള അപേക്ഷകൾ ക്ഷണിക്കുന്ന വിജ്ഞാപനം www.yas.nic.in എന്ന വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട്.

അർഹരായ കായികതാരങ്ങൾ/പരിശീലകർ/സ്ഥാപനങ്ങൾ എന്നിവരിൽ നിന്ന് അനുയോജ്യമായ പുരസ്കാരത്തിനായി അപേക്ഷകൾ ക്ഷണിക്കുന്നു . പ്രത്യേക പോർട്ടൽ വഴി ഓൺലൈൻ രീതിയിൽ മാത്രമാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത് .

 മാർഗ്ഗനിർദ്ദേശങ്ങൾക്ക് അനുസരിച്ച് യോഗ്യരായ അപേക്ഷകർ www.dbtyas-sports.gov.in എന്ന പോർട്ടലിൽ ഓൺലൈനായി സ്വയം അപേക്ഷിക്കണം. ഓൺലൈൻ അപേക്ഷാ ഫോമിലൂടെ സമർപ്പിക്കുന്നതിന് ഏതെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ട്  നേരിടുന്നുണ്ടെങ്കിൽ, അപേക്ഷകന് കായിക വകുപ്പുമായി sportsawards-moyas[at]gov[dot]in എന്ന ഇമെയിൽ വിലാസത്തിലോ, 011-233-87432 എന്ന ടെലിഫോൺ നമ്പറിൽ, പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 9.00 മുതൽ വൈകുന്നേരം 5.30 വരെയോ ബന്ധപ്പെടാം. ഇതിനായി ടോൾ ഫ്രീ നമ്പർ 1800-202-5155, 1800-258-5155 (എല്ലാ പ്രവൃത്തി ദിവസങ്ങളിലും രാവിലെ 8.00 മുതൽ രാത്രി 8.00 വരെ) എന്നിവയിലും ബന്ധപ്പെടാവുന്നതാണ്. അപേക്ഷകൾ 2025 ഒക്ടോബർ 28-ന് ( ചൊവ്വാഴ്ച) രാത്രി 11:59-നകം പോർട്ടലിൽ സമർപ്പിക്കണം.
 
**************

(Release ID: 2172980) Visitor Counter : 17