പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഗാസ വിഷയത്തിൽ പ്രസിഡന്റ് ട്രംപിന്റെ സമാധാന സംരംഭത്തെ സ്വാഗതം ചെയ്ത് പ്രധാനമന്ത്രി

Posted On: 30 SEP 2025 9:00AM by PIB Thiruvananthpuram

ഗാസ സംഘർഷം അവസാനിപ്പിക്കുന്നതിനുള്ള സമഗ്ര പദ്ധതി സംബന്ധിച്ച പ്രസിഡന്റ് ഡൊണാൾഡ് ജെ. ട്രംപിന്റെ പ്രഖ്യാപനത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സ്വാഗതം ചെയ്തു.

പലസ്തീൻ, ഇസ്രായേൽ ജനതയ്ക്കും കൂടാതെ പശ്ചിമേഷ്യൻ മേഖലയ്ക്കും ദീർഘവും സുസ്ഥിരവുമായ സമാധാനം, സുരക്ഷ, വികസനം എന്നിവയിലേക്കുള്ള ഒരു പ്രായോഗിക പാത ഈ പദ്ധതി നൽകുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു.

സംഘർഷം അവസാനിപ്പിക്കാനും ശാശ്വത സമാധാനം ഉറപ്പാക്കാനുമുള്ള പ്രസിഡന്റ് ട്രംപിന്റെ സംരംഭത്തെ പിന്തുണച്ച് ബന്ധപ്പെട്ട എല്ലാ കക്ഷികളും ഒത്തുചേരുമെന്ന് ശ്രീ മോദി പ്രത്യാശ പ്രകടിപ്പിച്ചു.

പ്രധാനമന്ത്രി എക്‌സിൽ പോസ്റ്റ് ചെയ്തു;

“ഗാസ സംഘർഷം അവസാനിപ്പിക്കുന്നതിനുള്ള സമഗ്ര പദ്ധതി സംബന്ധിച്ച പ്രസിഡന്റ് ഡൊണാൾഡ് ജെ. ട്രംപിന്റെ പ്രഖ്യാപനത്തെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു. പലസ്തീൻ, ഇസ്രായേൽ ജനതയ്ക്കും കൂടാതെ പശ്ചിമേഷ്യൻ മേഖലയ്ക്കും ദീർഘവും സുസ്ഥിരവുമായ സമാധാനം, സുരക്ഷ, വികസനം എന്നിവയിലേക്കുള്ള ഒരു പ്രായോഗിക പാത ഇത് നൽകുന്നു. സംഘർഷം അവസാനിപ്പിക്കാനും സമാധാനം ഉറപ്പാക്കാനുമുള്ള ഈ ശ്രമത്തെ ബന്ധപ്പെട്ട എല്ലാവരും പ്രസിഡന്റ് ട്രംപിനു പിന്നിൽ ഒത്തുചേർന്ന് പിന്തുണയ്ക്കുമെന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നു."

***

SK


(Release ID: 2172946) Visitor Counter : 18