ആഭ്യന്തരകാര്യ മന്ത്രാലയം
നക്സലൈറ്റുകൾക്കെതിരെ മറ്റൊരു വലിയ വിജയം നേടിയ സുരക്ഷാ സേനയെ അഭിനന്ദിച്ച് കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ അമിത് ഷാ
प्रविष्टि तिथि:
22 SEP 2025 7:30PM by PIB Thiruvananthpuram
നക്സലൈറ്റുകൾക്കെതിരെ വലിയൊരു വിജയം കൂടി നേടിയ സുരക്ഷാ സേനയെ കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ അമിത് ഷാ ഇന്ന് അഭിനന്ദിച്ചു.
രാജ്യത്തെ സുരക്ഷാ സേന ഇന്ന് നക്സലൈറ്റുകൾക്കെതിരെ മറ്റൊരു വലിയ വിജയം കൂടി നേടിയതായി ശ്രീ അമിത് ഷാ എക്സില്‍ കുറിച്ചു. മഹാരാഷ്ട്ര-ഛത്തീസ്ഗഡ് അതിർത്തിയിലെ നാരായൺപൂരിലെ അബുജ്മാഡ് മേഖലയിൽ നക്സല്‍ കേന്ദ്ര കമ്മിറ്റി അംഗങ്ങളായ കടാരി സത്യനാരായണ റെഡ്ഡി എന്ന കോസ, കട്ട രാമചന്ദ്ര റെഡ്ഡി എന്നീ നേതാക്കളെ സേന വകവരുത്തി. കൊല്ലപ്പെട്ട രണ്ട് നക്സൽ നേതാക്കളുടെയും തലയ്ക്ക് 40 ലക്ഷം രൂപ വീതം പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. നക്സലൈറ്റുകളുടെ ഉന്നത നേതാക്കളെ വ്യവസ്ഥാപിതമായി ഇല്ലാതാക്കി ചുവപ്പ് ഭീകരതയുടെ നട്ടെല്ല് തകർക്കുകയാണ് രാജ്യത്തെ സൈന്യമെന്നും ശ്രീ അമിത്ഷാ പറഞ്ഞു.
(रिलीज़ आईडी: 2169915)
आगंतुक पटल : 16
इस विज्ञप्ति को इन भाषाओं में पढ़ें:
English
,
Urdu
,
हिन्दी
,
Marathi
,
Assamese
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Kannada