വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
azadi ka amrit mahotsav

കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം രാജ്യവ്യാപകമായി 2025 ഒക്ടോബർ 2 മുതൽ 31 വരെ പ്രത്യേക കാമ്പയിൻ 5.0 നടപ്പിലാക്കും. പ്രധാന സെക്രട്ടേറിയറ്റിലും മാധ്യമ യൂണിറ്റുകളിലും ശുചിത്വം, തൊഴിലിട കാര്യക്ഷമത, തീർപ്പാക്കാത്തവ പരിഹരിക്കൽ എന്നിവ ലക്ഷ്യമിടുന്നു

Posted On: 19 SEP 2025 3:50PM by PIB Thiruvananthpuram
ഓഫീസുകളുടെ ശുചിത്വം വർദ്ധിപ്പിക്കുന്നതിനും തൊഴിലിടങ്ങളിലെ സമഗ്ര പരിസ്ഥിതി മെച്ചപ്പെടുത്തുന്നതിനും നടപടികളുടെ കാലതാമസം കുറയ്ക്കുന്നതിനുമായി കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം 2025 ഒക്ടോബർ 2 മുതൽ ഒക്ടോബർ 31 വരെ പ്രധാന സെക്രട്ടേറിയറ്റിലും രാജ്യത്തുടനീളമുള്ള മാധ്യമ യൂണിറ്റുകളിലും പ്രത്യേക കാമ്പെയ്ൻ 5.0 നടപ്പാക്കും
 
പ്രത്യേക കാമ്പെയ്ൻ 5.0 പ്രകാരം, തയ്യാറെടുപ്പ് ഘട്ടത്തിൽ,ഫീൽഡ് തല സംവിധാനങ്ങൾ ഉൾപ്പെടെ എല്ലാ മാധ്യമ യൂണിറ്റുകളും പ്രധാന സെക്രട്ടേറിയറ്റും നടപ്പാക്കാൻ ഉദ്ദേശിക്കുന്ന ശുചീകരണ പ്രവർത്തന ലക്ഷ്യങ്ങൾ അന്തിമമാക്കാനും, തീർപ്പുകൽപ്പിക്കാത്ത റഫറൻസുകൾ തിരിച്ചറിയാനും, ശുചിത്വവും സ്ഥല പരിപാലന സംവിധാനവും മെച്ചപ്പെടുത്താനും നിർദ്ദേശിച്ചിട്ടുണ്ട്. രേഖകളുടെ പരിപാലനം, കാലഹരണപ്പെട്ട വസ്തുക്കളുടെ നിർമാർജനം, ഇ-മാലിന്യം, ഓഫീസുകളുടെ സൗന്ദര്യവൽക്കരണം എന്നിവയിൽ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കും. മന്ത്രാലയത്തിനായുള്ള നോഡൽ ഓഫീസർ ഉൾപ്പെടെ എല്ലാ മാധ്യമ യൂണിറ്റുകളുടെയും നോഡൽ ഓഫീസർമാരെ നാമനിർദ്ദേശം ചെയ്തിട്ടുണ്ട്.
 
2025 സെപ്റ്റംബർ 12 ന്, സെക്രട്ടറി (ഐ & ബി) ശ്രീ സഞ്ജയ് ജാജു എല്ലാ മാധ്യമ യൂണിറ്റുകളുടെയും മേധാവികളുമായും അവരുടെ നോഡൽ ഓഫീസർമാരുമായും കാമ്പെയ്‌നിന്റെ തയ്യാറെടുപ്പും നടത്തിപ്പും സംബന്ധിച്ച് ഒരു അവലോകന യോഗം നടത്തി. ഈ വർഷത്തെ കാമ്പെയ്‌നിനായി നിശ്ചയിച്ചിട്ടുള്ള ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് ഉചിതവും സമയബന്ധിതവുമായ നടപടികൾ സ്വീകരിക്കുന്നതിന് നിർദ്ദേശങ്ങൾ നൽകി.
 
 
മുൻകാലങ്ങളിൽ നടത്തിയ സമാന കാമ്പെയ്‌നുകളിൽ ഈ മന്ത്രാലയം മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു. ശുചിത്വ സംവിധാനങ്ങൾ കാര്യക്ഷമമാക്കുന്നതിലും കെട്ടിക്കിടക്കുന്ന ഫയലുകൾ ഉൾപ്പെടെയുള്ളവ സമയബന്ധിതമായി തീർപ്പാക്കുന്നതിലും മന്ത്രാലയം നിരന്തര പ്രതിജ്ഞാബദ്ധത പ്രകടമാക്കി. മുൻകാല കാമ്പെയ്‌നുകളിൽ നടത്തിയ ശ്രമങ്ങൾ ഓഫീസുകളുടെ ശുചിത്വം മെച്ചപ്പെടുത്തുന്നതിന് മാത്രമല്ല, വരുമാനം സൃഷ്ടിക്കുന്നതിലും, സ്ഥല പരിപാലനത്തിലും, കടലാസ് ഫയലുകളുടെ തീർപ്പാക്കലിലും ഗണ്യമായ നേട്ടം കൈവരിച്ചു
 
2021-ൽ പ്രത്യേക കാമ്പെയ്‌ൻ ആരംഭിച്ചതിനുശേഷം ആകെ ₹33.39 കോടി വരുമാനം ലഭിച്ചു. 2022 നും 2024 നും ഇടയിൽ ഏകദേശം 10.26 ലക്ഷം കിലോഗ്രാം പാഴ് വസ്തുക്കൾ സംസ്‌കരിച്ചു, 12.9 ലക്ഷം ചതുരശ്ര അടി സ്ഥലം വൃത്തിയാക്കി.1.69 ലക്ഷം കടലാസ് ഫയലുകൾ നീക്കം ചെയ്‌തു. പ്രത്യേക കാമ്പെയ്‌ൻ 2.0 മുതൽ 2025 ഓഗസ്റ്റ് വരെ, ശുചീകരണ പരിപാടിയുടെ ഭാഗമായി ഓഫീസുകൾക്ക് പുറത്ത് ആകെ 4,948 ക്യാമ്പയിൻ നടത്തുകയും 12,605 സ്ഥലങ്ങൾ വൃത്തിയാക്കുകയും ചെയ്‌തു.
 
 കൈവരിച്ച ചില പ്രധാന നേട്ടങ്ങൾ താഴെ കൊടുത്തിരിക്കുന്നു.
 
***************************************

(Release ID: 2168670)