ധനകാര്യ മന്ത്രാലയം
azadi ka amrit mahotsav

ദേശീയ പെന്‍ഷന്‍ സംവിധാനത്തിന് കീഴിലെ അർഹരായ ജീവനക്കാർക്കും വിരമിച്ചവർക്കും ഏകീകൃത പെൻഷൻ പദ്ധതി (യുപിഎസ്) തിരഞ്ഞെടുക്കാനുള്ള അവസാന തീയതി 2025 സെപ്റ്റംബർ 30

Posted On: 18 SEP 2025 1:18PM by PIB Thiruvananthpuram
കേന്ദ്ര ധനകാര്യ മന്ത്രാലയം 2025 ജനുവരി 24-ലെ വിജ്ഞാപനം F. No. FX-1/3/2024-PR  പ്രകാരം അർഹരായ കേന്ദ്രസർക്കാർ ജീവനക്കാർക്ക് ഏകീകൃത പെൻഷൻ പദ്ധതി (യുപിഎസ്) വിജ്ഞാപനം ചെയ്തിരുന്നു.  എൻപിഎസിന് കീഴിലെ അർഹരായ ജീവനക്കാർക്കും നേരത്തെ വിരമിച്ചവർക്കും ഏകീകൃത പെൻഷൻ പദ്ധതി (യുപിഎസ്) തിരഞ്ഞെടുക്കാനുള്ള അവസാന തീയതി 2025 സെപ്റ്റംബർ 30 ആണെന്ന് സാമ്പത്തിക സേവന വകുപ്പ് (ഡിഎഫ്എസ്) വ്യക്തമാക്കി.  അർഹരായ എല്ലാ ജീവനക്കാരും അന്തിമഘട്ട  ബുദ്ധിമുട്ടുകൾ ഒഴിവാക്കാനും അപേക്ഷാ പ്രക്രിയ കൃത്യസമയത്ത് പൂർത്തീകരിക്കാനും അവസാന തീയതിക്ക് മുൻപ്  ഓപ്ഷൻ തിരഞ്ഞെടുക്കണമെന്ന് വകുപ്പ് അഭ്യർത്ഥിച്ചു.  ഈ തീയതിക്ക് ശേഷം ദേശീയ പെന്‍ഷന്‍ സംവിധാനത്തിൽ തുടരാനാഗ്രഹിക്കുന്ന ജീവനക്കാർക്ക് യുപിഎസ് തിരഞ്ഞെടുക്കാനാവില്ല.  

കൂടാതെ സാമ്പത്തിക സേവന വകുപ്പ് (ഡിഎഫ്എസ്) 2025 ഓഗസ്റ്റ് 25-ന്  പുറത്തിറക്കിയ  ഓഫീസ് മെമ്മോറാണ്ടം 1/3/2024-PR പ്രകാരം  ഏകീകൃത പെൻഷൻ പദ്ധതി (യുപിഎസ്) തിരഞ്ഞെടുത്ത കേന്ദ്രസർക്കാർ ജീവനക്കാർക്ക് ചില വ്യവസ്ഥകൾക്ക് വിധേയമായി ദേശീയ പെൻഷൻ സംവിധാനത്തിലേക്ക് (എൻപിഎസ്) മടങ്ങാന്‍ ഒറ്റത്തവണ അവസരം നല്‍കുന്നു.  

യുപിഎസിന് കീഴിലെ അർഹരായ ജീവനക്കാർക്ക് ഒറ്റത്തവണ   എൻപിഎസിലേക്ക് മാറാം.  പിന്നീട് യുപിഎസിലേക്ക് തിരികെ വരാൻ സാധിക്കില്ല.

വിരമിക്കലിന് ഒരു വർഷം മുൻപോ  സ്വമേധയാ വിരമിക്കുന്നതിന് മൂന്ന് മാസം മുൻപോ (ഇതില്‍ ആദ്യത്തേതിന് വിധേയമായി)  ഈ മാറ്റം നടത്തണം.

പിരിച്ചുവിടല്‍ നടപടിക്കോ  നിർബന്ധിത വിരമിക്കലിനോ വിധേയരായ സാഹചര്യങ്ങളിലും അച്ചടക്ക നടപടികൾ പുരോഗമിക്കുന്ന പശ്ചാത്തലത്തിലും ഈ അവസരം അനുവദിക്കില്ല.

നിശ്ചിത സമയത്തിനകം ഓപ്ഷന്‍ തിരഞ്ഞെടുക്കാത്തവർ യുപിഎസിൽ തുടരും.

ദേശീയ പെന്‍ഷന്‍ സംവിധാനത്തില്‍ തുടരാനാഗ്രഹിക്കുന്ന ജീവനക്കാർക്ക് 2025 സെപ്റ്റംബർ 30-ന് ശേഷം യുപിഎസ് തിരഞ്ഞെടുക്കാനാവില്ല.

വിരമിച്ചതിന് ശേഷമുള്ള സാമ്പത്തിക സുരക്ഷ ആസൂത്രണം ചെയ്യുന്നതിൽ കേന്ദ്രസർക്കാർ ജീവനക്കാർക്ക്  വ്യക്തമായ തിരഞ്ഞെടുപ്പിന് അവസരം നൽകാനാണ്  ഈ സംരംഭം ലക്ഷ്യമിടുന്നത്. യുപിഎസ് തിരഞ്ഞെടുക്കുന്നതിലൂടെ ജീവനക്കാർക്ക് പിന്നീട് എൻപിഎസിലേക്ക് മാറാനുള്ള ഓപ്ഷൻ നിലനിർത്താനാവും.
 
SKY
 
*****

(Release ID: 2168012)