പ്രധാനമന്ത്രിയുടെ ഓഫീസ്
ഇന്ത്യയുടെ ഉപരാഷ്ട്രപതിയായി ശ്രീ. സി പി രാധാകൃഷ്ണൻ സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങിൽ പങ്കെടുത്ത് പ്രധാനമന്ത്രി
Posted On:
12 SEP 2025 12:16PM by PIB Thiruvananthpuram
ഇന്ത്യയുടെ പതിനഞ്ചാമത് ഉപരാഷ്ട്രപതിയായി ശ്രീ. സി പി രാധാകൃഷ്ണൻ സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കെടുത്തു. ജനങ്ങളുടെ സേവനത്തിനായി സമർപ്പിതനായ ഉപരാഷ്ട്രപതി എന്ന നിലയിൽ ശ്രീ രാധാകൃഷ്ണന് വിജയകരമായ കാലാവധി ശ്രീ മോദി ആശംസിച്ചു.
എക്‌സിലെ ഒരു പോസ്റ്റിൽ ശ്രീ മോദി പറഞ്ഞു:
“ശ്രീ സി.പി. രാധാകൃഷ്ണൻ ജിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തു. സ്വജീവിതം രാഷ്ട്രനിർമ്മാണത്തിനും സാമൂഹിക സേവനത്തിനും ജനാധിപത്യ മൂല്യങ്ങൾ ശക്തിപ്പെടുത്തുന്നതിനുമായി മാറ്റിവെച്ച സമർപ്പിതനായ പൊതുപ്രവർത്തകനാണ് അദ്ദേഹം. ജനസേവനത്തിനായി സമർപ്പിതനായ ഉപരാഷ്ട്രപതി എന്ന നിലയിൽ അദ്ദേഹത്തിന് വിജയകരമായ കാലാവധി ആശംസിക്കുന്നു.
***
SK
(Release ID: 2165927)
Visitor Counter : 2
Read this release in:
Tamil
,
English
,
Urdu
,
Hindi
,
Marathi
,
Bengali
,
Bengali-TR
,
Assamese
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Telugu
,
Kannada