പ്രധാനമന്ത്രിയുടെ ഓഫീസ്
നേപ്പാളിലെ സംഭവവികാസങ്ങൾ സംബന്ധിച്ച് സുരക്ഷയുമായി ബന്ധപ്പെട്ട കേന്ദ്രമന്ത്രിസഭാസമിതിയോഗത്തിൽ പ്രധാനമന്ത്രി അധ്യക്ഷനായി
Posted On:
09 SEP 2025 10:28PM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു നേപ്പാളിലെ സംഭവവികാസങ്ങൾ ചർച്ചചെയ്യുന്നതിനായി ചേർന്ന, സുരക്ഷയുമായി ബന്ധപ്പെട്ട കേന്ദ്രമന്ത്രിസഭാസമിതി യോഗത്തിൽ അധ്യക്ഷനായി. ഹിമാചൽ പ്രദേശ്, പഞ്ചാബ് സംസ്ഥാനങ്ങളിലെ ഔദ്യോഗിക സന്ദർശനത്തിനുശേഷം പ്രധാനമന്ത്രി മടങ്ങിയെത്തിയശേഷമായിരുന്നു യോഗം. നിരവധി യുവാക്കളുടെ ജീവൻ നഷ്ടമായ അക്രമത്തിൽ പ്രധാനമന്ത്രി അഗാധമായ ദുഃഖം പ്രകടിപ്പിച്ചു. നേപ്പാളിലെ എല്ലാ പൗരന്മാരും സമാധാനത്തിന്റെയും ഐക്യത്തിന്റെയും മൂല്യങ്ങൾ ഉയർത്തിപ്പിടിക്കണമെന്ന് അദ്ദേഹം ഹൃദയപൂർവം അഭ്യർഥിച്ചു.
വിവിധ എക്സ് പോസ്റ്റുകളിൽ ശ്രീ മോദി കുറിച്ചതിങ്ങനെ:
“ഹിമാചൽ പ്രദേശ്-പഞ്ചാബ് സന്ദർശനത്തിനുശേഷം ഇന്നു ഞാൻ മടങ്ങിയെത്തിയപ്പോൾ, സുരക്ഷസംബന്ധിച്ച കേന്ദ്രമന്ത്രിസഭാസമിതിയോഗം നേപ്പാളിലെ സംഭവവികാസങ്ങൾ ചർച്ചചെയ്തു. നേപ്പാളിലെ അക്രമം ഹൃദയഭേദകമാണ്. നിരവധി യുവാക്കൾക്കു ജീവൻ നഷ്ടപ്പെട്ടതിൽ ഞാൻ ദുഃഖിക്കുന്നു. നേപ്പാളിന്റെ സ്ഥിരത, സമാധാനം, സമൃദ്ധി എന്നിവ ഞങ്ങൾക്ക് ഏറെ പ്രധാനമാണ്. നേപ്പാളിലെ എന്റെ എല്ലാ സഹോദരീസഹോദരന്മാരോടും സമാധാനത്തിനു പിന്തുണയേകാൻ ഞാൻ വിനീതമായി അഭ്യർഥിക്കുന്നു.”
“आज हिमाचल प्रदेश और पंजाब के दौरे से लौटने के बाद Cabinet Committee on Security की बैठक में नेपाल के घटनाक्रम को लेकर विस्तार से चर्चा हुई। नेपाल में हुई हिंसा हृदयविदारक है। यह जानकर बहुत पीड़ा हुई कि इसमें अनेक युवाओं की जान गई है। नेपाल की स्थिरता, शांति और समृद्धि हमारे लिए अत्यंत महत्वपूर्ण है। मैं नेपाल के अपने सभी भाई-बहनों से विनम्र अपील करता हूं कि वे शांति-व्यवस्था बनाए रखें।”
“आज दिनभरीको भ्रमणबाट फर्किएपछि सुरक्षा सम्बन्धी मन्त्रिपरिषद् समितिको बैठकमा नेपालको घटनाक्रमहरुको बारेमा विस्तृत छलफल भयो । नेपालमा भएको हिंसा हृदयविदारक छ । धेरै युवाहरुले आफ्नो ज्यान गुमाउनु परेकोमा मेरो मन अत्यन्तै विचलित छ । नेपालको स्थिरता, शान्ति र समृद्धि अत्यन्त महत्वपूर्ण छ । म नेपालका सबै मेरा दाजुभाइ तथा दिदीबहिनीहरुलाई शान्ति–व्यवस्था कायम राख्न विनम्रतापूर्वक अपील गर्दछु ।”
****
NK
(Release ID: 2165131)
Visitor Counter : 2