പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

സാവിത്രിബായി ഫുലെയുടെ അ‌തുല്യസംഭാവനകളെക്കുറിച്ചുള്ള ലേഖനം പങ്കിട്ട് പ്രധാനമന്ത്രി

Posted On: 05 SEP 2025 5:00PM by PIB Thiruvananthpuram

അധ്യാപകദിനമായ ഇന്ന്, സാവിത്രിബായി ഫുലെയുടെ അ‌തുല്യ സംഭാവനകൾ ഓർമിപ്പിക്കുന്ന, കേന്ദ്രമന്ത്രി ശ്രീമതി സാവിത്രി ഠാക്കുറിന്റെ ലേഖനം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കിട്ടു.

കേന്ദ്രമന്ത്രി ശ്രീമതി സാവിത്രി ഠാക്കുറിന്റെ എക്സ് പോസ്റ്റിനു മറുപടിയായി ശ്രീ മോദി കുറിച്ചതിങ്ങനെ:

"അധ്യാപകദിനത്തിൽ സാവിത്രിബായി ഫുലെയുടെ അ‌തുല്യ സംഭാവനകളെ കേന്ദ്രസഹമന്ത്രി ശ്രീമതി സാവിത്രി ഠാക്കുർ അനുസ്മരിക്കുന്നു.

സാവിത്രിബായി ഫുലെയുടെ പൈതൃകം ഇന്ത്യയുടെ ആഗ്രഹങ്ങളെ ഇന്നും പ്രചോദിപ്പിക്കുന്നു. സ്ത്രീകളെ രാഷ്ട്രനിർമ്മാണത്തിൽ തുല്യപങ്കാളികളാക്കുക എന്നതാണ് വികസിത ഭാരതം@2047-ന്റെ കാഴ്ചപ്പാട്. വിദ്യാഭ്യാസമാണ് അതിന്റെ അടിസ്ഥാനശില."

****

SK 


(Release ID: 2164231) Visitor Counter : 6