പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഇന്ത്യയിലെ മധ്യവർഗ്ഗത്തെ പിന്തുണയ്ക്കുന്നതിൽ ഗവണ്മെന്റിനുള്ള അചഞ്ചലമായ പ്രതിബദ്ധത പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു.

Posted On: 04 SEP 2025 8:53PM by PIB Thiruvananthpuram

ഇന്ത്യയുടെ സാമ്പത്തിക പുരോഗതിക്കും സാമൂഹിക പരിവർത്തനത്തിനും പിന്നിലെ പ്രേരകശക്തിയായി തുടരുന്ന രാജ്യത്തിൻ്റെ മധ്യവർഗത്തെ പിന്തുണയ്ക്കുന്നതിനുള്ള ഗവൺമെന്റിന്റെ ആഴത്തിലുള്ള പ്രതിബദ്ധത പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അടിവരയിട്ടു.

ചരിത്രപരമായ ആദായനികുതി ഇളവുകളുടെ പരമ്പരയെ അടിസ്ഥാനമാക്കി നിലവിൽവന്ന ഏറ്റവും പുതിയ #NextGenGST പരിഷ്കാരങ്ങൾ ടെലിവിഷനുകൾ, എയർ കണ്ടീഷണറുകൾ, മറ്റ് ദൈനംദിന അവശ്യവസ്തുക്കൾ എന്നിവയുൾപ്പെടെയുള്ള ഗാർഹിക ഉൽപ്പന്നങ്ങൾ ദശലക്ഷക്കണക്കിന് കുടുംബങ്ങൾക്ക് കൂടുതൽ താങ്ങാനാവുന്നതാക്കി മാറ്റുന്ന ലക്ഷ്യബോധമുള്ള നടപടികളാകുന്നു.

എക്‌സിൽ ശ്രീ സുനിൽ വചാനിയുടെ ഒരു പോസ്റ്റിന് മറുപടിയായി ശ്രീ മോദി കുറിച്ചു:

"ഇന്ത്യയിലെ കഠിനാധ്വാനികളായ മധ്യവർഗ്ഗമാണ് നമ്മുടെ വളർച്ചയുടെ കാതൽ. ചരിത്രപരമായ ആദായ നികുതിയിളവുകളിലൂടെയും, ഇപ്പോൾ ടിവി, എസി, മറ്റ് ദൈനംദിന ഉൽപ്പന്നങ്ങൾ എന്നിവ കൂടുതൽ താങ്ങാനാവുന്നതാക്കുന്ന #NextGenGST പരിഷ്കാരങ്ങളിലൂടെയും, കോടിക്കണക്കിന് കുടുംബങ്ങളുടെ ജീവിതം എളുപ്പമാക്കാനും അവരുടെ അഭിലാഷങ്ങളെ പിന്തുണയ്ക്കാനും ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്."

 

-AT-

(Release ID: 2164013) Visitor Counter : 2