റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം
സുസ്ഥിര ദേശീയപാതാ വികസനത്തിനായുള്ള നൂതന നയ ഇടപെടലുകളെക്കുറിച്ച് സംഘടിപ്പിച്ച വിദഗ്ദ്ധാഭിപ്രായ ശില്പശാലയ്ക്ക് ശ്രീ നിതിൻ ഗഡ്കരി അധ്യക്ഷത വഹിച്ചു
Posted On:
03 SEP 2025 3:17PM by PIB Thiruvananthpuram
രാജ്യത്തെ അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിനും നഗരങ്ങളിലെ ചലനക്ഷമത മെച്ചപ്പെടുത്തുന്നതിനുമുള്ള ഒരു സുപ്രധാന ചുവടുവയ്പ്പായി, കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി ശ്രീ നിതിൻ ഗഡ്കരി ഇന്ന് ന്യൂഡൽഹിയിൽ ഒരു വിദഗ്ദ്ധാഭിപ്രായ ശില്പശാലയ്ക്ക് അധ്യക്ഷത വഹിച്ചു. കേന്ദ്ര സഹമന്ത്രി ശ്രീ അജയ് തംത, ശ്രീ ഹർഷ് മൽഹോത്ര, മുതിർന്ന സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥർ, മുനിസിപ്പൽ കമ്മീഷണർമാർ എന്നിവർ ശില്പശാലയിൽ പങ്കെടുത്തു.
അതിവേഗം വളരുന്ന നഗരപ്രദേശങ്ങളിലെ തിരക്ക് കുറയ്ക്കുന്നതിൽ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ച്, ലോകോത്തരവും സുസ്ഥിരവും ഭാവിക്ക് അനുയോജ്യമായതുമായ ഗതാഗത അടിസ്ഥാന സൗകര്യങ്ങൾ സൃഷ്ടിക്കുന്നതിനുള്ള സർക്കാരിന്റെ പ്രതിബദ്ധത ശില്പശാല എടുത്തുകാണിച്ചു. നഗര കേന്ദ്രങ്ങളിൽ നിന്ന് ഗതാഗതം വഴിതിരിച്ചുവിടുന്നതിനും അതുവഴി നഗര ദേശീയ പാതകളിലെ തിരക്ക് കുറയ്ക്കുന്നതിനും റിംഗ് റോഡുകളുടെയും ബൈപാസുകളുടെയും നിർമ്മാണം ഉൾപ്പെടെയുള്ള നൂതന നയ ഇടപെടലുകളെക്കുറിച്ച് വിശിഷ്ട വ്യക്തികൾ ചർച്ച ചെയ്തു.
സുസ്ഥിര ധനസഹായം ഉറപ്പാക്കുന്നതിന് 'വാല്യൂ ക്യാപ്ചർ' ധനസഹായ മാതൃകകൾ സ്വീകരിക്കുന്നതിലും, തടസ്സമില്ലാത്ത സംയോജനത്തിനായി നഗര മാസ്റ്റർ പ്ലാനുകളുമായി അടിസ്ഥാന സൗകര്യ വികസനം വിന്യസിക്കുന്നതിലും പ്രധാന ചർച്ചകൾ ശ്രദ്ധ കേന്ദ്രീകരിച്ചു. ഈ നടപടികൾ ചലനക്ഷമത വർദ്ധിപ്പിക്കുക മാത്രമല്ല, റിംഗ് റോഡുകളുടെയും ബൈപാസുകളുടെയും സ്വാധീന മേഖലകളിൽ വികസനം പ്രോത്സാഹിപ്പിക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.
***
(Release ID: 2163348)
Visitor Counter : 2