വനിതാ, ശിശു വികസന മന്ത്രാലയം
azadi ka amrit mahotsav

'പ്രൈമറി സ്കൂളുകളുമായി അംഗൻവാടി കേന്ദ്രങ്ങളുടെ സഹസ്ഥാപനം സംബന്ധിച്ച മാർഗ്ഗനിർദ്ദേശങ്ങൾ' കേന്ദ്ര വനിതാ-ശിശു വികസന മന്ത്രാലയവും സ്കൂൾ വിദ്യാഭ്യാസ-സാക്ഷരതാ വകുപ്പും ചേർന്ന് നാളെ പുറത്തിറക്കും

Posted On: 02 SEP 2025 3:23PM by PIB Thiruvananthpuram

കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിലെ സ്കൂൾ വിദ്യാഭ്യാസ-സാക്ഷരതാ വകുപ്പുമായി സഹകരിച്ച് കേന്ദ്ര വനിതാ-ശിശു വികസന മന്ത്രാലയം നാളെ (2025 സെപ്റ്റംബർ 3, ബുധനാഴ്ച) ന്യൂഡൽഹിയിലെ വിജ്ഞാൻ ഭവനിൽ 'പ്രൈമറി സ്കൂളുകളുമായി അംഗൻവാടി കേന്ദ്രങ്ങളുടെ സഹസ്ഥാപനം സംബന്ധിച്ച മാർഗ്ഗനിർദ്ദേശങ്ങൾ' പുറത്തിറക്കും.

കേന്ദ്ര വനിതാ-ശിശു വികസന മന്ത്രി ശ്രീമതി അന്നപൂർണ ദേവി, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ശ്രീ ധർമ്മേന്ദ്ര പ്രധാൻ, കേന്ദ്ര വനിതാ-ശിശു ക്ഷേമ മന്ത്രാലയത്തിലെയും സ്കൂൾ വിദ്യാഭ്യാസ-സാക്ഷരതാ വകുപ്പിലെയും മുതിർന്ന ഉദ്യോഗസ്ഥർ തുടങ്ങിയവർക്കൊപ്പം, അംഗൻവാടി ജീവനക്കാരും, സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ഇരു വകുപ്പുകളുടെയും പ്രതിനിധികളും പരിപാടിയിൽ പങ്കെടുക്കും.

വികസിത ഭാരതത്തിന്റെ മാനവ മൂലധനത്തിന് ശക്തമായ അടിത്തറ കെട്ടിപ്പടുക്കുക എന്ന പ്രധാനമന്ത്രിയുടെ ദർശനം നടപ്പിലാക്കുന്നതിനുള്ള ഒരു സുപ്രധാന ചുവടുവയ്പ്പായിരിക്കും ഈ സംരംഭം. അംഗൻവാടികളും സ്കൂളുകളും ഉൾപ്പെടെയുള്ള സംയോജിത മാതൃകകളിലൂടെയുള്ള ആദ്യകാല ബാല്യകാല പരിചരണത്തിന്റെയും വിദ്യാഭ്യാസത്തിന്റെയും (Early Childhood Care and Education) പ്രാധാന്യം മാർഗ്ഗനിർദ്ദേശങ്ങൾ ഊന്നിപ്പറയുന്നു. 2.9 ലക്ഷത്തിലധികം അംഗൻവാടി കേന്ദ്രങ്ങൾ ഇതിനകം സ്കൂളുകളുമായി സഹകരിച്ച് പ്രവർത്തിക്കുന്നതിനാൽ, ഈ മാർഗ്ഗനിർദ്ദേശങ്ങൾ അനിവാര്യമായ പ്രവർത്തന വ്യക്തത നൽകുകയും സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും ഈ  മാതൃക ഫലപ്രദമായി വികസിപ്പിക്കാൻ പ്രാപ്തമാക്കുകയും ചെയ്യും.

 

*****

(Release ID: 2163066) Visitor Counter : 5