പ്രധാനമന്ത്രിയുടെ ഓഫീസ്
റഷ്യൻ പ്രസിഡന്റുമായുള്ള കൂടിക്കാഴ്ചയ്ക്കിടെ പ്രധാനമന്ത്രി നടത്തിയ പ്രാരംഭ പ്രസ്താവന
Posted On:
01 SEP 2025 1:47PM by PIB Thiruvananthpuram
താങ്കളെ കാണാനായതിൽ വളരെയധികം സന്തോഷമുണ്ട്. താങ്കളെ കണ്ടുമുട്ടുന്നത് എല്ലായ്പോഴും അവിസ്മരണീയമായ അവസരമാണെന്നു ഞാൻ കരുതുന്നു. വിവിധ വിഷയങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ കൈമാറാൻ ഇതു നമുക്ക് അവസരമൊരുക്കുന്നു.
നാം നിരന്തരം ബന്ധപ്പെടുന്നുണ്ട്. ഇരുപക്ഷവും പതിവായി നിരവധി ഉന്നതതല കൂടിക്കാഴ്ചകളും നടത്തുന്നുണ്ട്. ഈ വർഷം ഡിസംബറിൽ നടക്കുന്ന 23-ാം ഉച്ചകോടിക്കായി നിങ്ങളെ സ്വാഗതംചെയ്യാൻ 140 കോടി ഇന്ത്യക്കാർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.
ആദരണീയ പ്രസിഡന്റ്,
സവിശേഷവും മുൻഗണനാപൂർവവുമായ നമ്മുടെ തന്ത്രപ്രധാന പങ്കാളിത്തത്തിന്റെ ആഴവും വ്യാപ്തിയും പ്രതിഫലിപ്പിക്കുന്നതാണിത്. പ്രയാസകരമായ ഏതു സാഹചര്യങ്ങളിലും ഇന്ത്യയും റഷ്യയും എല്ലായ്പോഴും തോളോടുതോൾ ചേർന്നു നിന്നു. ഇരുരാജ്യങ്ങളിലെയും ജനങ്ങൾക്കു മാത്രമല്ല, ആഗോള സമാധാനത്തിനും സ്ഥിരതയ്ക്കും സമൃദ്ധിക്കും നമ്മുടെ വളരെടുത്ത സഹകരണം അനിവാര്യമാണ്.
ആദരണീയ പ്രസിഡന്റ്,
യുക്രൈനിൽ തുടരുന്ന സംഘർഷത്തെക്കുറിച്ചു നാം പതിവായി ചർച്ചകൾ നടത്തിവരികയാണ്. സമാധാനം സ്ഥാപിക്കുന്നതിനുള്ള സമീപകാല ശ്രമങ്ങളെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു. എല്ലാ കക്ഷികളും ക്രിയാത്മകമായി മുന്നോട്ടു പോകുമെന്നാണു ഞങ്ങളുടെ പ്രതീക്ഷ. ഈ സംഘർഷം അവസാനിപ്പിച്ച് ശാശ്വത സമാധാനം സ്ഥാപിക്കുന്നതിനുള്ള മാർഗം കണ്ടെത്തേണ്ടതുണ്ട്. ഇതാണു മനുഷ്യരാശിയുടെയാകെ അഭിലാഷം.
ആദരണീയ പ്രസിഡന്റ്,
ഒരിക്കൽ കൂടി, ഞാൻ നിങ്ങൾക്ക് ഹൃദയംഗമമായ നന്ദി അറിയിക്കുന്നു.
****
SK
(Release ID: 2162748)
Visitor Counter : 2
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada