വാര്‍ത്താവിനിമയ, വിവരസാങ്കേതികവിദ്യാ മന്ത്രാലയം
അമേരിക്കൻ ഐക്യനാടുകളിലേക്കുള്ള തപാൽ സേവനങ്ങളുടെ ബുക്കിംഗ് താത്കാലികമായി നിർത്തിവച്ചതായി തപാൽ വകുപ്പ് പ്രഖ്യാപിച്ചു
Posted On:
31 AUG 2025 9:15AM by PIB Thiruvananthpuram
2025 ഓഗസ്റ്റ് 22 ലെ പൊതു അറിയിപ്പിന്റെ തുടർച്ചയായി, യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്കയിലേക്കുള്ള തപാൽ സേവനങ്ങളുടെ ബുക്കിംഗ് താൽക്കാലികമായി നിർത്തിവച്ച നടപടി തപാൽ വകുപ്പ് അവലോകനം ചെയ്തു.
യുഎസിലേക്കുള്ള മെയിൽ എത്തിക്കുന്നതിന് കാരിയർ സേവനങ്ങൾക്ക് നിലവിൽ കഴിയാത്ത സാഹചര്യവും കൃത്യമായി നിർവചിക്കപ്പെട്ട നിയന്ത്രണ സംവിധാനങ്ങളുടെ അഭാവവും കണക്കിലെടുത്ത്, യുഎസ്എയിലേക്ക് അയയ്ക്കുന്ന കത്തുകൾ, രേഖകൾ, 100 യുഎസ് ഡോളർ വരെ വിലയുള്ള സമ്മാന ഇനങ്ങൾ എന്നിവയുൾപ്പെടെ എല്ലാതരം തപാൽ സേവനങ്ങളുടെയും ബുക്കിംഗ് പൂർണ്ണമായും നിർത്തിവയ്ക്കാൻ വകുപ്പ് തീരുമാനിച്ചു.
വകുപ്പ്, സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുകയും സേവനങ്ങൾ എത്രയും വേഗം പുനഃസ്ഥാപിക്കാൻ എല്ലാ ശ്രമങ്ങളും നടത്തുകയും ചെയ്യുന്നു. ഇതിനകം ബുക്ക് ചെയ്തതും യു എസിലേക്ക് അയയ്ക്കാൻ കഴിയാത്തതുമായ ഇനങ്ങളുടെ തപാൽ റീഫണ്ട് ഉപഭോക്താക്കൾക്ക് അവകാശപ്പെടാം.
ഉപഭോക്താക്കൾക്കുണ്ടായ അസൗകര്യത്തിൽ തപാൽ വകുപ്പ് ആത്മാർത്ഥമായ ഖേദം അറിയിച്ചു.
*****
(Release ID: 2162443)
Visitor Counter : 6