പ്രധാനമന്ത്രിയുടെ ഓഫീസ്
ഫലങ്ങളുടെ പട്ടിക: ഫിജി പ്രധാനമന്ത്രി സിതിവേനി റബുകയുടെ ഇന്ത്യാ സന്ദർശനം
Posted On:
25 AUG 2025 1:58PM by PIB Thiruvananthpuram
I. ഉഭയകക്ഷി രേഖകൾ:
1. ഫിജിയിലെ ഒരു സൂപ്പർ-സ്പെഷ്യാലിറ്റി ആശുപത്രിയുടെ രൂപകൽപ്പന, നിർമ്മാണം, കമ്മീഷൻ ചെയ്യൽ, പ്രവർത്തനം, പരിപാലനം എന്നിവയ്ക്കായി ഇന്ത്യാ ഗവൺമെന്റും ഫിജി റിപ്പബ്ലിക് ഗവൺമെന്റും തമ്മിലുള്ള ധാരണാപത്രം
2. ജൻ ഔഷധി പദ്ധതി പ്രകാരം മരുന്നുകൾ വിതരണം ചെയ്യുന്നത് സംബന്ധിച്ച് M/s. എച്ച്എൽഎൽ ലൈഫ് കെയർ ലിമിറ്റഡും ഫിജിയിലെ ആരോഗ്യ-മെഡിക്കൽ സർവീസസ് മന്ത്രാലയവും തമ്മിലുള്ള കരാർ.
3. സ്റ്റാൻഡേർഡൈസേഷൻ മേഖലയിലെ സഹകരണം സംബന്ധിച്ച് ഫിജി റിപ്പബ്ലിക് ഗവൺമെന്റിനുവേണ്ടി വാണിജ്യ, സഹകരണ, സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾ, ആശയവിനിമയ മന്ത്രാലയം വഴി ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്‌സും (ബിഐഎസ്) നാഷണൽ മെഷർമെന്റ് ആൻഡ് സ്റ്റാൻഡേർഡ്‌സ് വകുപ്പും (ഡിഎൻടിഎംഎസ്) തമ്മിലുള്ള ധാരണാപത്രം
4. മനുഷ്യ ശേഷി നൈപുണ്യ വികസന മേഖലയിലെ സഹകരണം സംബന്ധിച്ച് ഇന്ത്യയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജിയും (എൻഐഇഎൽഐടി), ഫിജിയിലെ പസഫിക് പോളിടെക്കും തമ്മിലുള്ള ധാരണാപത്രം
5. ക്വിക്ക് ഇംപാക്ട് പ്രോജക്റ്റ് (ക്യുഐപി) നടപ്പിലാക്കുന്നതിനുള്ള ഇന്ത്യൻ ഗ്രാന്റ് സഹായം സംബന്ധിച്ച് ഇന്ത്യൻ റിപ്പബ്ലിക് ഗവൺമെന്റും ഫിജി റിപ്പബ്ലിക് ഗവൺമെന്റും തമ്മിലുള്ള ധാരണാപത്രം
6. ഇന്ത്യൻ റിപ്പബ്ലിക് ഗവൺമെന്റും ഫിജി റിപ്പബ്ലിക് ഗവൺമെന്റും തമ്മിൽ കുടിയേറ്റം, ഇരു രാജ്യങ്ങളിലെയും പൗരന്മാർ തമ്മിലുള്ള പരസ്പര സഞ്ചാരം എന്നിവ സംബന്ധിച്ച താത്പര്യ പ്രഖ്യാപനം
7. ഫിജിയുടെ ഭാഗത്ത് നിന്ന് സുവയിലെ ഇന്ത്യൻ ചാൻസറി കെട്ടിടത്തിന്റെ പാട്ടക്കരാർ കൈമാറ്റം
8. ഇന്ത്യ-ഫിജി സംയുക്ത പ്രസ്താവന:പരസ്പര സൗഹൃദത്തിലൂന്നിയുള്ള പങ്കാളിത്തം (Veilomani Dosti, विलोमनी दोस्ती = പരസ്പര സൗഹൃദം)
II. പ്രഖ്യാപനങ്ങൾ:
1. 2026-ൽ ഫിജിയിൽ നിന്ന് ഇന്ത്യയിലേക്കുള്ള പാർലമെന്ററി പ്രതിനിധി സംഘത്തിന്റെയും ഗ്രേറ്റ് കൗൺസിൽ ഓഫ് ചീഫ്സ് പ്രതിനിധി സംഘത്തിന്റെയും സന്ദർശനം
2. 2025-ൽ ഫിജിയിലേക്ക് ഒരു ഇന്ത്യൻ നാവിക കപ്പലിന്റെ ഹ്രസ്വ സന്ദർശനം
3. ഫിജിയിലെ ഇന്ത്യൻ ഹൈക്കമ്മീഷനിൽ ഡിഫൻസ് അറ്റാഷെ തസ്തിക സൃഷ്ടിക്കൽ
4. റോയൽ ഫിജി മിലിട്ടറി ഫോഴ്‌സിന് ആംബുലൻസുകൾ സമ്മാനിക്കൽ
5. ഫിജിയിൽ സൈബർ സുരക്ഷാ പരിശീലന സെൽ (CSTC) സ്ഥാപിക്കൽ
6. ഫിജി, ഇന്തോ-പസഫിക് സമുദ്ര സംരംഭത്തിൽ (IPOI) ചേരും
7. കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രിയും (CII) ഫിജി കൊമേഴ്‌സ് & എംപ്ലോയേഴ്‌സ് ഫെഡറേഷനും (FCEF) തമ്മിലുള്ള ധാരണാപത്രം
8. നാഷണൽ ബാങ്ക് ഫോർ അഗ്രികൾച്ചറൽ ആൻഡ് റൂറൽ ഡെവലപ്‌മെന്റും (NABARD) ഉം ഫിജി ഡെവലപ്‌മെന്റ് ബാങ്കും തമ്മിലുള്ള ധാരണാപത്രം
9. ഫിജി സർവകലാശാലയിലേക്ക് ഒരു ഹിന്ദി-കം-സംസ്‌കൃത അധ്യാപകന്റെ ഡെപ്യൂട്ടേഷൻ
10. ഫിജിയിലെ പഞ്ചസാര വ്യവസായ, മൾട്ടി-എത്‌നിക്‌സ് അഫയേഴ്‌സ് മന്ത്രാലയത്തിലേക്ക് മൊബൈൽ മണ്ണ് പരിശോധനാ ലബോറട്ടറികളുടെ വിതരണം
11. ഫിജിയിലെ പഞ്ചസാര വ്യവസായ, മൾട്ടി-എത്‌നിക്‌സ് അഫയേഴ്‌സ് മന്ത്രാലയത്തിന് കീഴിലുള്ള പഞ്ചസാര ഗവേഷണ സ്ഥാപനത്തിലേക്ക് കാർഷിക ഡ്രോണുകൾ വിതരണം ചെയ്യുന്നു
12. ഇന്ത്യയിൽ ഫിജിയിൽ നിന്നുള്ള ഒരു കൂട്ടം പണ്ഡിതർക്ക് പരിശീലനത്തിനുള്ള പിന്തുണ ഉറപ്പാക്കും
13. ഫിജിയിൽ രണ്ടാമത്തെ ജയ്പൂർ കൃത്രിമക്കാൽ വച്ചുപിടിപ്പിക്കൽ ക്യാമ്പ് സംഘടിപ്പിക്കും
14. 'ഹീൽ ഇൻ ഇന്ത്യ' പ്രോഗ്രാമിന് കീഴിൽ ഇന്ത്യയിൽ വാഗ്ദാനം ചെയ്യുന്ന പ്രത്യേക വൈദ്യചികിത്സ
15. ഫിജി ക്രിക്കറ്റിനായി ഇന്ത്യയിൽ നിന്നുള്ള ക്രിക്കറ്റ് പരിശീലകൻ
16. ഫിജി പഞ്ചസാര കോർപ്പറേഷനിലേക്ക് ITEC വിദഗ്ദ്ധന്റെ ഡെപ്യൂട്ടേഷനും ഫിജിയിലെ പഞ്ചസാര വ്യവസായങ്ങളിലെ ജീവനക്കാർക്കുള്ള പ്രത്യേക ITEC പരിശീലനവും
17. ഇന്ത്യൻ നെയ്യിന് ഫിജിയൻ വിപണിയിലേക്ക് പ്രവേശനം സാധ്യമാക്കുന്നു
****
SK
(Release ID: 2160623)
Read this release in:
English
,
Urdu
,
Hindi
,
Marathi
,
Manipuri
,
Bengali
,
Punjabi
,
Gujarati
,
Tamil
,
Telugu
,
Kannada