തെരഞ്ഞെടുപ്പ് കമ്മീഷന്‍
2025-ലെ ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിന് മുന്നോടിയായി തിരഞ്ഞെടുപ്പ് കമ്മീഷൻ നിരീക്ഷകരെ നിയമിച്ചു
प्रविष्टि तिथि:
21 AUG 2025 8:08PM by PIB Thiruvananthpuram
ഇന്ത്യൻ ഭരണഘടനയിലെ അനുച്ഛേദം 324 പ്രകാരം നൽകപ്പെട്ട അധികാരങ്ങൾ പ്രകാരം, തിരഞ്ഞെടുപ്പ് കമ്മീഷൻ വരാനിരിക്കുന്ന ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിനായി ഇന്ത്യാ ഗവൺമെന്റിന്റെ അഡീഷണൽ സെക്രട്ടറി റാങ്കിലുള്ള രണ്ട് ഉദ്യോഗസ്ഥരെ നിരീക്ഷകരായി നിയമിച്ചു.
2025 ഓഗസ്റ്റ് 7 ന് ECI വിജ്ഞാപനം ചെയ്ത 2025 ലെ ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിന്റെ സമയക്രമ പട്ടിക പ്രകാരം , വോട്ടെടുപ്പും വോട്ടെണ്ണലും 2025 സെപ്റ്റംബർ 9-ന് നടക്കും.
- ശ്രീ സുശീൽ കുമാർ ലോഹാനി, IAS (1995 ബാച്ച്, ഒഡിഷ കേഡർ), അഡീഷണൽ സെക്രട്ടറി, പഞ്ചായത്തിരാജ് മന്ത്രാലയം,
- ശ്രീ ഡി. ആനന്ദൻ, IAS (2000 ബാച്ച്, സിക്കിം കേഡർ), അഡീഷണൽ സെക്രട്ടറി, ധനവ്യയ വകുപ്പ്, ധനകാര്യ മന്ത്രാലയം
എന്നിവരെയാണ് നിരീക്ഷകരായി നിയമിച്ചിട്ടുള്ളത്.
ഗ്രാമവികസന മന്ത്രാലയത്തിലെ ഭൂവിഭവ വകുപ്പ് ജോയിന്റ് സെക്രട്ടറിയായ ശ്രീ. നിതിൻ കുമാർ ശിവദാസ് ഖാഡെ (ഐഎഎസ് 2004 ബാച്ച്, അസം-മേഘാലയ കേഡർ)-യെ റിസർവ് ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
******
(रिलीज़ आईडी: 2159770)
आगंतुक पटल : 5