രാജ്യരക്ഷാ മന്ത്രാലയം
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിയ ആദ്യ ഇന്ത്യൻ ബഹിരാകാശയാത്രികൻ ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാൻഷു ശുക്ലയുമായി രക്ഷാ മന്ത്രി കൂടിക്കാഴ്ച നടത്തി
Posted On:
21 AUG 2025 2:34PM by PIB Thiruvananthpuram
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിയ (ISS) ആദ്യ ഇന്ത്യൻ ബഹിരാകാശയാത്രികൻ ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാൻഷു ശുക്ലയുമായി രക്ഷാ മന്ത്രി ശ്രീ രാജ്‌നാഥ് സിംഗ് 2025 ഓഗസ്റ്റ് 21 ന് ന്യൂഡൽഹിയിൽ കൂടിക്കാഴ്ച നടത്തി. ഇന്ത്യയുടെ മനുഷ്യ ബഹിരാകാശ ദൗത്യത്തിലെ ഒരു പ്രധാന നാഴികക്കല്ലായി ഗ്രൂപ്പ് ക്യാപ്റ്റൻ ശുക്ലയുടെ നേട്ടത്തെ രക്ഷാ മന്ത്രി അഭിനന്ദിച്ചു.
ഭ്രമണപഥത്തിൽ നടത്തിയ സുപ്രധാന ശാസ്ത്രീയ പരീക്ഷണത്തിലൂടെ അദ്ദേഹം നൽകിയ സംഭാവനകളെ ശ്രീ രാജ്‌നാഥ് സിംഗ് അംഗീകരിക്കുകയും ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ, പര്യവേക്ഷണ ശേഷികൾ മെച്ചപ്പെടുത്തുന്നതിൽ അദ്ദേഹം വഹിച്ച പങ്കിനെ അഭിനന്ദിക്കുകയും ചെയ്തു. ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാൻഷു ശുക്ലയുടെ പ്രചോദനാത്മകമായ യാത്ര യുവമനസ്സുകളെ ശാസ്ത്രം, സാങ്കേതികവിദ്യ, ബഹിരാകാശ പര്യവേക്ഷണം എന്നിവയിൽ കരിയർ പിന്തുടരാൻ പ്രേരിപ്പിക്കുമെന്ന് രക്ഷാ മന്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചു.
ആശയവിനിമയത്തിന് ശേഷം, സമൂഹ്യ മാധ്യമമായ X-ലെ ഒരു പോസ്റ്റിൽ, രക്ഷാ മന്ത്രി, ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാൻഷു ശുക്ലയുമായി പ്രചോദനാത്മകമായ ബഹിരാകാശ യാത്ര, ഭ്രമണപഥത്തിൽ അദ്ദേഹം നടത്തിയ സുപ്രധാന പരീക്ഷണങ്ങൾ, ശാസ്ത്ര സാങ്കേതിക മേഖലയിലെ പുരോഗതി, ഇന്ത്യയുടെ പ്രഥമ ഗഗൻയാൻ ദൗത്യത്തിന്റെ മുന്നോട്ടുള്ള പാത എന്നിവയെക്കുറിച്ച് ചർച്ച ചെയ്തതായി അറിയിച്ചു .
ഇന്ത്യയുടെ ബഹിരാകാശ കർമ്മ പരിപാടിയിൽ ഇന്ത്യൻ വ്യോമസേനയുടെ (IAF) നിർണായക പങ്കിനെ ശ്രീ രാജ്‌നാഥ് സിംഗ് അടിവരയിട്ടു. അതിൽ ബഹിരാകാശയാത്രികരെ തിരഞ്ഞെടുക്കൽ, പരിശീലനം, ISRO-യുമായി സഹകരിച്ചുള്ള ദൗത്യ പിന്തുണ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഇന്ത്യയുടെ മനുഷ്യ ബഹിരാകാശ ദൗത്യങ്ങളിലേക്കുള്ള പുരോഗതിക്ക് വ്യോമസേനാ ഉദ്യോഗസ്ഥരുടെ പ്രൊഫഷണലിസവും വൈദഗ്ധ്യവും നിർണായകമാണെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.
SKY
******
(Release ID: 2159322)