വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
വിവിധ ഇന്ത്യൻ ഭാഷകളിലായി വിപുലീകരിക്കാവുന്ന വിധത്തിൽ, എഐ അധിഷ്ഠിത തത്സമയ വിവർത്തനം സാധ്യമാക്കുന്നതിനായുള്ള 'ഭാഷാ സേതു' ചലഞ്ച്
ആദ്യഘട്ടത്തിൽ 12 ഭാഷകൾ ഉൾപ്പെടുത്തി; സംസ്കൃതം, ഡോഗ്രി എന്നിവയുൾപ്പെടെ 10 ഭാഷകളിലേക്ക് കൂടി വ്യാപകമാക്കും
Posted On:
20 AUG 2025 5:27PM by PIB Thiruvananthpuram
ഉള്ളടക്കത്തെ വിവിധ ഇന്ത്യൻ ഭാഷകളിലേക്ക് വിവർത്തനം ചെയ്യുന്നതിന് ഏറ്റവും നൂതനമായ സാങ്കേതികവിദ്യ ഉപയോഗിക്കുക എന്നതാണ് ‘ഭാഷാ സേതു’ ചലഞ്ചിന്റെ ലക്ഷ്യം. ഇന്ത്യൻ ഭാഷകളിലേക്ക് തത്സമയ വിവർത്തന മാർഗ്ഗങ്ങൾ വികസിപ്പിക്കുന്നതിന് നിർമ്മിത ബുദ്ധിയും മെഷീൻ ലേണിംഗും പ്രയോജനപ്പെടുത്തുന്ന സ്റ്റാർട്ടപ്പുകളെ പ്രോത്സാഹിപ്പിക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
അസമീസ്, ബംഗ്ലാ, ഗുജറാത്തി, കന്നഡ, മലയാളം, മറാത്തി, ഹിന്ദി, ഒറിയ, പഞ്ചാബി, തെലുങ്ക്, തമിഴ്, ഉറുദു എന്നീ 12 ഭാഷകളാണ് ഈ ചലഞ്ചിലൂടെ വികസിപ്പിച്ചെടുക്കുന്ന നിർദിഷ്ട സാങ്കേതികവിദ്യയിൽ ആദ്യഘട്ടത്തിലുള്ളത്.
കശ്മീരി, കൊങ്കണി, മണിപ്പൂരി, നേപ്പാളി, സംസ്കൃതം, സിന്ധി, ബോഡോ, സന്താലി, മൈഥിലി, ഡോഗ്രി എന്നീ 10 ഭാഷകൾ കൂടി സംയോജിപ്പിക്കാനുള്ള വിപുലമായ ശേഷിയോടെ തുടർന്ന് ഇത് വികസിപ്പിക്കും.
കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രി ശ്രീ അശ്വിനി വൈഷ്ണവ് ഇന്ന് ലോക്സഭയിൽ സമർപ്പിച്ചതാണ് ഈ വിവരങ്ങൾ.
******************
(Release ID: 2158578)