പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

മഹാരാജ ബീർ ബിക്രം കിഷോർ മാണിക്യ ബഹാദൂർ ജിയുടെ ജന്മവാർഷികത്തിൽ ശ്രദ്ധാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി

Posted On: 19 AUG 2025 11:54AM by PIB Thiruvananthpuram

മഹാരാജ ബീർ ബിക്രം കിഷോർ മാണിക്യ ബഹാദൂർ ജിയുടെ ജന്മവാർഷികത്തിൽ അദ്ദേഹത്തിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ശ്രദ്ധാഞ്ജലികൾ അർപ്പിച്ചു. ത്രിപുരയുടെ വികസനത്തിൽ മഹാരാജ ബീർ ബിക്രം കിഷോർ മാണിക്യ ബഹാദൂർ ജി നടത്തിയ മാതൃകാപരമായ ശ്രമങ്ങൾക്ക് അദ്ദേഹം ആദരിക്കപ്പെടുന്നുവെന്ന് ശ്രീ മോദി പറഞ്ഞു. പൊതുസേവനത്തോടുള്ള അദ്ദേഹത്തിന്റെ അഭിനിവേശം, ദരിദ്രരെ ശാക്തീകരിക്കുന്നതിനുള്ള പ്രതിബദ്ധത, സാമൂഹിക ഉന്നമനത്തിനായുള്ള സമർപ്പണം എന്നിവ നമ്മെ വളരെയധികം പ്രചോദിപ്പിക്കുന്നു, ശ്രീ മോദി കൂട്ടിച്ചേർത്തു.

പ്രധാനമന്ത്രി X-ൽ കുറിച്ചു;

“മഹാരാജ ബീർ ബിക്രം കിഷോർ മാണിക്യ ബഹാദൂർ ജിയെ അദ്ദേഹത്തിന്റെ ജന്മവാർഷികത്തിൽ അനുസ്മരിക്കുന്നു. ത്രിപുര വികസനത്തിൽ അദ്ദേഹം നടത്തിയ മാതൃകാപരമായ ശ്രമങ്ങൾക്ക് അദ്ദേഹം ആദരിക്കപ്പെടുന്നു. പൊതുസേവനത്തോടുള്ള അദ്ദേഹത്തിന്റെ അഭിനിവേശം, ദരിദ്രരെ ശാക്തീകരിക്കുന്നതിനുള്ള പ്രതിബദ്ധത, സാമൂഹിക ഉന്നമനത്തിനായുള്ള സമർപ്പണം എന്നിവ നമ്മെ വളരെയധികം പ്രചോദിപ്പിക്കുന്നു. കേന്ദ്ര ഗവൺമെന്റും ത്രിപുര ഗവൺമെന്റും അദ്ദേഹത്തിന്റെ ദർശനം സാക്ഷാത്കരിക്കാൻ അക്ഷീണം പ്രവർത്തിക്കുന്നു.”

***

NK


(Release ID: 2157832)