പ്രധാനമന്ത്രിയുടെ ഓഫീസ്
പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസിഡന്റ് പുടിനുമായി സംസാരിച്ചു
പ്രസിഡന്റ് ട്രംപുമായുള്ള അലാസ്കയിലെ കൂടിക്കാഴ്ചയെക്കുറിച്ചുള്ള തന്റെ വിലയിരുത്തലുകൾ പ്രസിഡന്റ് പുടിൻ പങ്കുവച്ചു
സംഘർഷം സമാധാനപരമായി പരിഹരിക്കുന്നതിനുള്ള ഇന്ത്യയുടെ നിലപാട് പ്രധാനമന്ത്രി അടിവരയിടുകയും ഇതുസംബന്ധിച്ച എല്ലാ ശ്രമങ്ങൾക്കും ഇന്ത്യയുടെ പിന്തുണ ഉറപ്പുനൽകുകയും ചെയ്തു
ഉഭയകക്ഷി സഹകരണത്തെപറ്റിയും ഇരു നേതാക്കളും ചർച്ച ചെയ്തു
തുടർന്നും ഒത്തുചേർന്ന് പ്രവർത്തിക്കുവാൻ ഇരുവരും ധാരണയായി
Posted On:
18 AUG 2025 5:33PM by PIB Thiruvananthpuram
റഷ്യൻ ഫെഡറേഷൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ ഇന്ന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുമായി ടെലിഫോൺ സംഭാഷണം നടത്തി .
കഴിഞ്ഞയാഴ്ച അലാസ്കയിൽ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി നടത്തിയ കൂടിക്കാഴ്ചയെക്കുറിച്ചുള്ള തന്റെ വിലയിരുത്തലുകൾ പ്രസിഡന്റ് പുടിൻ പങ്കുവച്ചു.
പ്രസിഡന്റ് പുടിന് നന്ദി പറയുന്നതിനിടെ, നയതന്ത്രത്തിലൂടെയും സംഭാഷണത്തിലൂടെയും സംഘർഷം സമാധാനപരമായി പരിഹരിക്കുന്നതിനുള്ള ഇന്ത്യയുടെ സ്ഥിരമായ നിലപാട് പ്രധാനമന്ത്രി അടിവരയിട്ടു. ഈ വിഷയത്തിലുള്ള എല്ലാ ശ്രമങ്ങളെയും ഇന്ത്യ പിന്തുണയ്ക്കുന്നുവെന്ന് അദ്ദേഹം ആവർത്തിച്ചു.
ഇന്ത്യയും റഷ്യയും തമ്മിലുള്ള പ്രത്യേകവും സവിശേഷവും തന്ത്രപരവുമായ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി ഉഭയകക്ഷി സഹകരണത്തിന്റെ നിരവധി തലങ്ങൾ ഇരു നേതാക്കളും ചർച്ച ചെയ്തു.
തുടർന്നും ഒത്തുചേർന്ന് പ്രവർത്തിക്കുവാൻ ഇരു നേതാക്കളും സമ്മതം അറിയിച്ചു.
*****
NK
(Release ID: 2157674)
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada