പ്രധാനമന്ത്രിയുടെ ഓഫീസ്
ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് എൻഡിഎയുടെ സ്ഥാനാർത്ഥിയായി തിരു. സി.പി. രാധാകൃഷ്ണൻ ജിയെ നാമനിർദ്ദേശം ചെയ്തതിനെ പ്രധാനമന്ത്രി സ്വാഗതം ചെയ്തു.
प्रविष्टि तिथि:
17 AUG 2025 8:54PM by PIB Thiruvananthpuram
ഇന്ത്യയുടെ ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് തിരു സി.പി. രാധാകൃഷ്ണൻ ജിയെ സ്ഥാനാർത്ഥിയാക്കാനുള്ള ദേശീയ ജനാധിപത്യ സഖ്യത്തിന്റെ (എൻ.ഡി.എ) തീരുമാനത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സ്വാഗതം ചെയ്തു.
എക്‌സിലെ ഒരു ത്രെഡിൽ അദ്ദേഹം കുറിച്ചു:
“പൊതുജീവിതത്തിലെ സുദീർഘമായ കാലയളവിൽ, തിരു സി.പി. രാധാകൃഷ്ണൻ ജി തന്റെ സമർപ്പണം, വിനയം, ബുദ്ധിസാമർഥ്യം എന്നിവയാൽ ശ്രദ്ധേയനാണ്. വിവിധ സ്ഥാനങ്ങളിൽ ഇരുന്നുകൊണ്ട് സമൂഹത്തെ സേവിക്കാനും പാർശ്വവത്കരിക്കപ്പെട്ടവരെ ശാക്തീകരിക്കാനും അദ്ദേഹം എപ്പോഴും ശ്രദ്ധിച്ചിട്ടുണ്ട്. തമിഴ്നാട്ടിൽ താഴെത്തട്ടിലുള്ള ജനങ്ങൾക്കിടയിൽ അദ്ദേഹം വിപുലമായ പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്. എൻ.ഡി.എ കുടുംബം അദ്ദേഹത്തെ നമ്മുടെ സഖ്യത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയായി നാമനിർദ്ദേശം ചെയ്യാൻ തീരുമാനിച്ചതിൽ എനിക്ക് സന്തോഷമുണ്ട്.”
"തിരു. സി.പി. രാധാകൃഷ്ണൻ ജി യ്ക്ക് പാർലമെന്റ് അംഗം എന്ന നിലയിലും വിവിധ സംസ്ഥാനങ്ങളിലെ ഗവർണർ എന്ന നിലയിലും വലിയ അനുഭവസമ്പത്തുണ്ട്. അദ്ദേഹത്തിന്റെ പാർലമെന്ററി ഇടപെടലുകൾ എപ്പോഴും ശ്രദ്ധേയമായിരുന്നു. ഗവർണർ പദവിയിലിരിക്കെ, സാധാരണക്കാരായ ആളുകൾ നേരിടുന്ന വെല്ലുവിളികളെ അഭിസംബോധന ചെയ്യുന്നതിലാണ് അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിച്ചത്. നിയമനിർമ്മാണ, ഭരണഘടനാ കാര്യങ്ങളിൽ അദ്ദേഹത്തിന് വിപുലമായ അറിവുണ്ടെന്ന് ഈ അനുഭവങ്ങൾ ഉറപ്പാക്കി. അദ്ദേഹം പ്രചോദനാത്മകമായ ഒരു ഉപരാഷ്ട്രപതിയാകുമെന്ന് എനിക്ക് ഉറപ്പുണ്ട്."
***
NK
(रिलीज़ आईडी: 2157339)
आगंतुक पटल : 28
इस विज्ञप्ति को इन भाषाओं में पढ़ें:
Odia
,
English
,
Urdu
,
Marathi
,
हिन्दी
,
Bengali
,
Assamese
,
Manipuri
,
Punjabi
,
Gujarati
,
Tamil
,
Telugu
,
Kannada