പ്രധാനമന്ത്രിയുടെ ഓഫീസ്
സിനിമാ ലോകത്ത് മഹത്തായ 50 വർഷങ്ങൾ പൂർത്തിയാക്കിയ തിരു രജനീകാന്ത് ജിയ്ക്ക് അഭിനന്ദനമറിയിച്ച് പ്രധാനമന്ത്രി
Posted On:
15 AUG 2025 9:35PM by PIB Thiruvananthpuram
സിനിമാ ലോകത്ത് മഹത്തായ 50 വർഷങ്ങൾ പൂർത്തിയാക്കിയ തിരു രജനീകാന്ത് ജിയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിനന്ദിച്ചു.
എക്‌സിലെ ഒരു പോസ്റ്റിൽ അദ്ദേഹം കുറിച്ചു:
“സിനിമാ ലോകത്ത് മഹത്തായ 50 വർഷങ്ങൾ പൂർത്തിയാക്കിയ തിരു രജനീകാന്ത് ജിക്ക് അഭിനന്ദനങ്ങൾ. വൈവിധ്യമാർന്ന വേഷങ്ങളിലൂടെ വിവിധ തലമുറകളിലുടനീളമുള്ള ആസ്വാദകരുടെ മനസ്സിൽ ശാശ്വതമായ സ്വാധീനം ചെലുത്തിക്കൊണ്ടുള്ള അദ്ദേഹത്തിന്റെ പ്രയാണം ഏറെ സവിശേഷമാണ്. വരും കാലങ്ങളിലും അദ്ദേഹത്തിന് വിജയത്തുടർച്ചയും ആരോഗ്യവും നേരുന്നു."
-SK-
(Release ID: 2157030)