രാഷ്ട്രപതിയുടെ കാര്യാലയം
രാഷ്‌ട്രപതി 2025-ലെ അമൃത് ഉദ്യാൻ വാർഷിക വേനൽക്കാല പതിപ്പിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു
അമൃത് ഉദ്യാൻ ഓഗസ്റ്റ് 16 മുതൽ സെപ്റ്റംബർ 14 വരെ പൊതുജനങ്ങൾക്ക് സന്ദർശിക്കാം
Posted On:
14 AUG 2025 4:26PM by PIB Thiruvananthpuram
രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു 2025-ലെ അമൃത് ഉദ്യാൻ വാർഷിക വേനൽക്കാല പതിപ്പിന്റെ ഉദ്ഘാടന ചടങ്ങിൽ ഇന്ന് (ഓഗസ്റ്റ് 14, 2025) പങ്കെടുത്തു. ഓഗസ്റ്റ് 16 മുതൽ സെപ്റ്റംബർ 14 വരെ, രാവിലെ 10:00 മണിക്കും വൈകുന്നേരം 6:00 മാണിക്കും ഇടയിൽ പൊതുജനങ്ങൾക്ക് അമൃത് ഉദ്യാൻ വേനൽക്കാല പതിപ്പ് 2025 സന്ദർശിക്കാം. അവസാന പ്രവേശനം വൈകുന്നേരം 5:15 ന് ആയിരിക്കും. അറ്റകുറ്റപ്പണികൾക്കായി എല്ലാ തിങ്കളാഴ്ചകളിലും ഉദ്യാന സന്ദർശനം ഒഴിവാക്കിയിട്ടുണ്ട്.


പ്രവേശനത്തിന് രജിസ്ട്രേഷൻ നിർബന്ധമാണ്. പൊതുജനങ്ങൾക്ക് സൗജന്യമായി രാഷ്ട്രപതി ഭവൻ വെബ്‌സൈറ്റിൽ (https://visit.rashtrapatibhavan.gov.in/) സന്ദർശകർക്ക് അവരുടെ സ്ലോട്ട് ഓൺലൈനായി ബുക്ക് ചെയ്യാം. വാക്ക്-ഇൻ സന്ദർശകർക്ക് ഗേറ്റ് നമ്പർ 35-ന് പുറത്ത് സ്ഥാപിച്ചിരിക്കുന്ന സെൽഫ് സർവീസ് കിയോസ്‌കുകൾ വഴിയും രജിസ്റ്റർ ചെയ്യാവുന്നതാണ്.
നോർത്ത് അവന്യൂ റോഡിന് സമീപമുള്ള രാഷ്ട്രപതി ഭവനിലെ ഗേറ്റ് നമ്പർ 35 വഴിയാണ് പ്രവേശനം. മൊബൈൽ ഫോണുകൾ, ഇലക്ട്രോണിക് താക്കോലുകൾ, പഴ്‌സ് , ഹാൻഡ്‌ബാഗ് , വാട്ടർ ബോട്ടിൽ , ബേബി മിൽക്ക് ബോട്ടിൽ , കുട എന്നിവയൊഴികെ മറ്റു സാധങ്ങൾ ഒന്നും തന്നെ ഉദ്യാനത്തിനുള്ളിൽ കൊണ്ടുപോകാൻ അനുവാദമില്ല.
*********************
(Release ID: 2156438)