ആഭ്യന്തരകാര്യ മന്ത്രാലയം
2025 ലെ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് പോലീസ്, ഫയർ, ഹോം ഗാർഡ്, സിവിൽ ഡിഫൻസ്, കറക്ഷണൽ സേവനങ്ങൾ എന്നിവയിലെ 1090 പേർക്ക് ധീരത/സേവന മെഡലുകൾ ലഭിച്ചു
Posted On:
14 AUG 2025 9:10AM by PIB Thiruvananthpuram
2025 ലെ സ്വാതന്ത്ര്യദിനാഘോഷത്തിൻ്റെ ഭാഗമായി പോലീസ്,ഫയർ, ഹോം ഗാർഡ് & സിവിൽ ഡിഫൻസ് (HG&CD),കറക്ഷണൽ സേവനങ്ങൾ തുടങ്ങിയവയിലെ 1090 പേർക്ക് ധീരതയ്ക്കും സേവനത്തിനുമുള്ള മെഡലുകൾ ലഭിച്ചു.
ഇതിൽ 233 പേർക്ക് ധീരതയ്ക്കുള്ള മെഡലും(GM),99 പേർക്ക് വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ മെഡലും (PSM) 758 പേർക്ക് സ്തുത്യർഹ സേവനത്തിനുള്ള മെഡലും (MSM) ലഭിച്ചു.
വിശദാംശങ്ങൾ ചുവടെ ചേർക്കുന്നു : -
ഗാലൻട്രി മെഡലുകൾ (GM)
മെഡലുകളുടെ പേര് - സമ്മാനിച്ച മെഡലുകളുടെ എണ്ണം
ധീരതയ്ക്കുള്ള മെഡൽ (GM) - 233*
* പോലീസ് സർവീസ്-226, ഫയർ സർവീസ്-06, ഹോം ഗാർഡ്,സിവിൽ ഡിഫൻസ്(HG&CD) -01
പൗരന്മാരുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിലും,കുറ്റകൃത്യങ്ങൾ തടയുന്നതിലും കുറ്റവാളികളെ അറസ്റ്റ് ചെയ്യുന്നതിലും നടത്തുന്ന അപൂർവവും പ്രസക്തവുമായ വീരകൃത്യങ്ങളുടെ അടിസ്ഥാനത്തിലാണ് ധീരതയ്ക്കുള്ള മെഡൽ (GM)സമ്മാനിക്കുന്നത്.ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ്റെ ചുമതലകളും കടമകളും കണക്കിലെടുത്ത് അവർ നേരിടുന്ന അപകടസാധ്യതകളും കൂടി വിലയിരുത്തിയാണ് ഈ പുരസ്‌കാരം നൽകുന്നത്.
233 ധീരതാ അവാർഡുകളിൽ ഭൂരിഭാഗവും ഇടതുപക്ഷ തീവ്രവാദ ബാധിത പ്രദേശങ്ങളിൽ നിന്നുള്ള 54 പേർക്കും, ജമ്മു കശ്മീർ മേഖലയിൽ നിന്നുള്ള 152 പേർക്കും,വടക്കുകിഴക്കൻ മേഖലയിൽ നിന്നുള്ള മൂന്ന് പേർക്കും,മറ്റ് പ്രദേശങ്ങളിൽ നിന്നുള്ള 24 പേർക്കും, അവരുടെ ധീരമായ പ്രവർത്തനങ്ങളെ അംഗീകരിച്ചുകൊണ്ട് ലഭിച്ചു .
ധീരതയ്ക്കുള്ള മെഡൽ (GM):- ധീരതയ്ക്കുള്ള (GM) 233 മെഡലുകളിൽ 226 എണ്ണം പോലീസ് ഉദ്യോഗസ്ഥർക്കും,6 എണ്ണം ഫയർ സർവീസ് ഉദ്യോഗസ്ഥർക്കും,ഹോം ഗാർഡ്,സിവിൽ ഡിഫൻസ്(HG&CD)ലെ ഒരാൾക്കും ലഭിച്ചു.
സേവന മെഡലുകൾ
വിശിഷ്ടസേവനത്തിനുള്ള രാഷ്ട്രപതിയുടെ 99 മെഡലുകളിൽ (PSM) 89 എണ്ണം പോലീസ് സർവീസിനും,5 എണ്ണം ഫയർ സർവീസിനും, 3 എണ്ണം സിവിൽ ഡിഫൻസ്,ഹോം ഗാർഡ് സർവീസിനും,2 എണ്ണം കറക്ഷണൽ സർവീസിനും ലഭിച്ചു.758 മെറിറ്റോറിയസ് സർവീസ് മെഡലുകളിൽ (MSM) 635 എണ്ണം പോലീസ് സർവീസിനും,51 എണ്ണം ഫയർ സർവീസിനും,41 എണ്ണം സിവിൽ ഡിഫൻസ്, ഹോം ഗാർഡ് സർവീസിനും, 31 എണ്ണം കറക്ഷണൽ സർവീസിനും ലഭിച്ചു.
സർവ്വീസ് അടിസ്ഥാനത്തിൽ നൽകിയ മെഡലുകളുടെ വിശദാംശങ്ങൾ
മെഡൽ
|
പോലീസ് സർവീസ്
|
ഫയർ സർവീസ്
|
ഹോം ഗാർഡ്,സിവിൽ ഡിഫൻസ്
|
കറക്ഷണൽ സർവ്വീസ്
|
ആകെ
|
വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ മെഡലുകൾ(PSM)
(ആകെ നൽകിയ മെഡലുകൾ :99)-
|
89
|
05
|
03
|
02
|
99
|
മെറിറ്റോറിയസ് സേവനത്തിനുള്ള മെഡൽ (MSM)
(ആകെ നൽകിയ മെഡലുകൾ : 758)
|
635
|
51
|
41
|
31
|
758
|
അവാർഡ് ജേതാക്കളുടെ പട്ടികയുടെ വിശദാംശങ്ങൾ ചുവടെ ചേർക്കുന്നു :
SKY
*******
(Release ID: 2156272)
Read this release in:
English
,
Kannada
,
Bengali
,
Urdu
,
Hindi
,
Marathi
,
Manipuri
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu