കൃഷി മന്ത്രാലയം
വിദേശ സമ്മര്‍ദങ്ങള്‍ക്കിടയിലും വ്യാപാര കരാറുകളില്‍ ധീരമായ തീരുമാനം കൈക്കൊണ്ട പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിക്ക് ഇന്ത്യയിലുടനീളമുള്ള കര്‍ഷകര്‍ നന്ദി അറിയിച്ചു
Posted On:
12 AUG 2025 7:49PM by PIB Thiruvananthpuram
കര്‍ഷക താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ണായക നടപടികള്‍ക്ക് നന്ദിയും പിന്തുണയും അറിയിക്കുന്നതിനായി രാജ്യമെമ്പാടുമുള്ള കര്‍ഷക സംഘടനാ നേതാക്കളും കര്‍ഷകരും അടങ്ങുന്ന സംഘം കേന്ദ്ര കാര്‍ഷിക, കര്‍ഷക ക്ഷേമ, ഗ്രാമവികസന മന്ത്രി ശ്രീ ശിവരാജ് സിംഗ് ചൗഹാനുമായി കൂടിക്കാഴ്ച നടത്തി. ന്യൂഡല്‍ഹിയിലെ പുസ കാമ്പസിലെ സുബ്രഹ്മണ്യം ഹാളില്‍ നടന്ന യോഗത്തില്‍ കേന്ദ്ര കൃഷി സഹമന്ത്രി ശ്രീ ഭഗീരഥ് ചൗധരി, കൃഷി സെക്രട്ടറി ശ്രീ ദേവേഷ് ചതുര്‍വേദി, ICAR ഡയറക്ടര്‍ ജനറല്‍ ഡോ. എം.എല്‍. ജാട്ട്, വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ തുടങ്ങിയവരും പങ്കെടുത്തു.
കര്‍ഷക സൗഹാര്‍ദ്ദപരമായ ഈ ചരിത്ര തീരുമാനം കൈക്കൊണ്ട പ്രധാനമന്ത്രിക്ക് നന്ദി അറിയിച്ചുകൊണ്ട് നിരവധി കര്‍ഷക സംഘടനാ പ്രതിനിധികള്‍ യോഗത്തില്‍ ഏകസ്വരത്തോടെ സംസാരിച്ചു.
ഈ സമ്മേളനം ഇന്ത്യയുടെ ഒരു ചെറു പതിപ്പിനെയാണ് പ്രതിനിധാനം ചെയ്യുന്നതെന്ന് യോഗത്തില്‍ പ്രസംഗിച്ച കേന്ദ്ര കൃഷി മന്ത്രി ശ്രീ ശിവരാജ് സിംഗ് ചൗഹാന്‍ പറഞ്ഞു. 'ഇന്ത്യയെ മാത്രമല്ല, ലോകത്തെ മുഴുവന്‍ ഭക്ഷണം നല്‍കി പോറ്റാന്‍ രാവും പകലും അധ്വാനിക്കുന്ന ഇവിടെയുള്ള എന്റെ കര്‍ഷക സഹോദരന്മാരെ ഞാന്‍ അഭിവാദ്യം ചെയ്യുന്നു. ധാന്യം ജീവന്‍ മാത്രമല്ല, ദിവ്യവുമാണ്. കര്‍ഷകന്‍ ജീവന്റെ പോഷകനും ദാതാവുമാണ്. എന്നെ സംബന്ധിച്ചിടത്തോളം,കര്‍ഷകരെ സേവിക്കുന്നത് ദൈവത്തെ ആരാധിക്കുന്നതിന് തുല്യമാണ്. ഇതിനേക്കാള്‍ മഹത്തായ മറ്റൊരു ആരാധനയില്ല.'
വ്യാജ വളങ്ങളും രാസവസ്തുക്കളും ഉത്പാദിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുന്നത് ലക്ഷ്യമിട്ട് സര്‍ക്കാര്‍ ഉടന്‍ തന്നെ പുതിയ നിയമം കൊണ്ടുവരുമെന്ന് ശ്രീ ചൗഹാന്‍ ആവര്‍ത്തിച്ചു. കര്‍ഷകരുടെ ക്ഷേമത്തിനായുള്ള വിവിധ പദ്ധതികള്‍ മുന്‍ഗണനാപൂര്‍വ്വം നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. രാജസ്ഥാനിലെ ജുന്‍ജുനുവിലെ കര്‍ഷകര്‍ക്കുള്ള പ്രധാനമന്ത്രി ഫസല്‍ ബീമ യോജന പ്രകാരമുള്ള ഇന്‍ഷുറന്‍സ് തുകയുടെ വിതരണം ഇന്നലെ (ഓഗസ്റ്റ് 11) ഡിജിറ്റല്‍ പേയ്‌മെന്റ് സംവിധാനത്തിലൂടെ നടന്നു.
പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷം സിന്ധു നദീജല കരാര്‍ റദ്ദാക്കിയത് ചരിത്രപരമായ തീരുമാനമാണെന്നും അതിന് രാജ്യം മുഴുവന്‍ പ്രധാനമന്ത്രിയോട് നന്ദിയുള്ളവരാണെന്നും പ്രധാനമന്ത്രിയുടെ 'രാഷ്ട്രം ആദ്യം' എന്ന ദൃഢനിശ്ചയത്തെ ഉയര്‍ത്തിക്കാട്ടിക്കൊണ്ട് ശ്രീ ചൗഹാന്‍ പറഞ്ഞു.
പ്രധാനമന്ത്രി എപ്പോഴും ശക്തവും ധീരവും രാഷ്ട്രകേന്ദ്രീകൃതവുമായ തീരുമാനങ്ങള്‍ എടുത്തിട്ടുണ്ടെന്നും അതിന് രാജ്യം എന്നും കടപ്പെട്ടിരിക്കുമെന്നും കേന്ദ്ര കൃഷി മന്ത്രി എടുത്തുപറഞ്ഞു.

6HG6.jpeg)

QZP0.jpeg)
CB9I.jpeg)

(Release ID: 2155878)
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Bengali
,
Assamese
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Kannada