തെരഞ്ഞെടുപ്പ് കമ്മീഷന്‍
ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് - 2025
കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ വിജ്ഞാപനം പുറപ്പെടുവിച്ചു
Posted On:
07 AUG 2025 2:20PM by PIB Thiruvananthpuram
1. 1952-ലെ രാഷ്ട്രപതി, ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് നിയമത്തിലെ സെക്ഷൻ 4-ലെ ഉപവകുപ്പ് (4), (1) എന്നിവ പ്രകാരം, കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ 07.08.2025-ന് 2025-ലെ ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം പുറപ്പെടുവിച്ചു. നാമനിർദ്ദേശ പത്രിക സമർപ്പിക്കൽ, സൂക്ഷ്മപരിശോധന, സ്ഥാനാർത്ഥിത്വം പിൻവലിക്കൽ തീയതികൾ, അതുപോലെ തന്നെ വോട്ടെടുപ്പ് തീയതി (ആവശ്യമെങ്കിൽ) എന്നിവ വ്യക്തമാക്കികൊണ്ടാണ് വിജ്ഞാപനം പുറപ്പെടുവിച്ചത്. പ്രസ്തുത വിജ്ഞാപനം ഇന്ന് ഇന്ത്യൻ ഗസറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്, കൂടാതെ സംസ്ഥാന ഗസറ്റുകളിൽ അവരുടെ ഔദ്യോഗിക ഭാഷകളിൽ പ്രസിദ്ധീകരിക്കുകയും ചെയ്യും.
2. പ്രസ്തുത വിജ്ഞാപനത്തിനും കമ്മീഷന്റെ നിർദ്ദേശങ്ങൾക്കും അനുസൃതമായി, 2025 ലെ ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിനുള്ള റിട്ടേണിംഗ് ഓഫീസറും രാജ്യസഭ സെക്രട്ടറി ജനറലും, 1974 ലെ രാഷ്ട്രപതി, ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് നിയമങ്ങളുടെ റൂൾ 3 പ്രകാരം, പ്രസ്തുത നിയമങ്ങളോടൊപ്പം ചേർത്തിട്ടുള്ള ഫോം 1 ൽ ഇന്ത്യൻ ഗസറ്റിൽ ഒരു പൊതു വിജ്ഞാപനം പ്രസിദ്ധീകരിച്ചു, ഇത് സംസ്ഥാന ഗസറ്റുകളിൽ അവരുടെ ഔദ്യോഗിക ഭാഷകളിൽ പുനഃപ്രസിദ്ധീകരിക്കുകയും ചെയ്യും.
3. പൊതു അറിയിപ്പിൽ ഇനിപ്പറയുന്ന വിശദാംശങ്ങൾ വ്യക്തമാക്കുന്നു:
നാമനിർദ്ദേശ പത്രികകൾ ആർ.ഒ/എ.ആർ.ഒ.ക്ക് എത്തിക്കേണ്ട സ്ഥലം: ആർ.ഒ.യുടെ ഓഫീസ്, റൂം നമ്പർ. ആർ.എസ്.-28, ഒന്നാം നില, പാർലമെന്റ് ഹൗസ്, ന്യൂഡൽഹി.
ii നാമനിർദ്ദേശ പത്രിക സമർപ്പിക്കേണ്ട തീയതിയും സമയവും: 21.08.2025 നകമുള്ള ഏതെങ്കിലും ദിവസം (പൊതു അവധി ഒഴികെ) രാവിലെ 11 മുതൽ വൈകുന്നേരം 3 വരെ.
111. സെക്യൂരിറ്റി ഡിപ്പോസിറ്റ് 15,000 രൂപ പണമായി റിട്ടേണിംഗ് ഓഫീസർക്കോ, റിസർവ് ബാങ്ക് ഓഫ് ഇന്ത്യയിലോ സർക്കാർ ട്രഷറിയിലോ നിക്ഷേപിക്കണം.
IV നാമനിർദ്ദേശ പത്രികയോടൊപ്പം ആവശ്യമായ രേഖകൾ:
a. സ്ഥാനാർത്ഥി വോട്ടറായി രജിസ്റ്റർ ചെയ്തിട്ടുള്ള പാർലമെന്റ് നിയോജകമണ്ഡലത്തിലെ വോട്ടർ പട്ടികയിൽ സ്ഥാനാർത്ഥിയെ സംബന്ധിച്ച എൻട്രിയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പ്.
b. സെക്യൂരിറ്റി ഡിപ്പോസിറ്റിന്റെ രസീത്
V നാമനിർദ്ദേശ പത്രികകളുടെ ഫോമുകൾ മുകളിൽ പറഞ്ഞ ഓഫീസിൽ നിന്ന് മുകളിൽ പറഞ്ഞ സമയത്ത് ലഭിക്കും.
VI നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന നടക്കുന്ന സ്ഥലം: റൂം നമ്പർ F-100, സങ്കോഷ്തി-2, ഒന്നാം നില, പാർലമെന്റ് ഹൗസ്, ന്യൂഡൽഹി.
VII. നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന തീയതിയും സമയവും: 22.08.2025 രാവിലെ 11 മണി
4. തിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ, കമ്മീഷന്റെ 07.08.2025 ലെ വിജ്ഞാപന പ്രകാരം, 09.09.2025 ന് രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണി വരെ റൂം നമ്പർ F-101, വസുധ, ഒന്നാം നില, പാർലമെന്റ് ഹൗസ്, ന്യൂഡൽഹിയിൽ വെച്ച് വോട്ടെടുപ്പ് നടക്കും.
***
NK
(Release ID: 2153544)