രാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

അമൃത് ഉദ്യാനത്തിന്റെ വേനൽക്കാല വാർഷിക പ്രദർശനം ഓഗസ്റ്റ് 16 മുതൽ സെപ്റ്റംബർ 14 വരെ പൊതുജനങ്ങൾക്കായി തുറക്കും

Posted On: 02 AUG 2025 10:49AM by PIB Thiruvananthpuram
അമൃത് ഉദ്യാനത്തിന്റെ വേനൽക്കാല വാർഷിക പ്രദർശനം 2025 ആഗസ്റ്റ് 16 മുതൽ സെപ്റ്റംബർ 14 വരെ പൊതുജനങ്ങൾക്കായി തുറക്കും. ആ കാലയളവിൽ, ഉദ്യാനം രാവിലെ പത്ത് മുതൽ വൈകുന്നേരം ആറു മണി വരെ തുറന്നിരിക്കും, വൈകുന്നേരം 5:15 ആയിരിക്കും അവസാന പ്രവേശന സമയം. അറ്റകുറ്റപ്പണികൾക്കായി എല്ലാ തിങ്കളാഴ്ചകളിലും ഉദ്യാനം അടച്ചിടും.

ദേശീയ കായിക ദിനവും അധ്യാപക ദിനവും ആഘോഷിക്കാൻ യഥാക്രമം ആഗസ്റ്റ് 29 ന് അത്‌ലറ്റുകൾക്കും കായികതാരങ്ങൾക്കും, സെപ്റ്റംബർ 5 ന് അധ്യാപകർക്കും അമൃത് ഉദ്യാനത്തിലേക്ക് പ്രത്യേക പ്രവേശനം ലഭിക്കും.

നോർത്ത് അവന്യൂ റോഡിന് സമീപമുള്ള ഗേറ്റ് നമ്പർ 35 ൽ നിന്നാണ് സന്ദർശകർക്ക് പ്രവേശനവും നിർഗമനവും. അമൃത് ഉദ്യാനത്തിലേക്കുള്ള പ്രവേശനം സൗജന്യമായിരിക്കും. സന്ദർശകർക്ക്  visit.rashtrapatibhavan.gov.in എന്ന വെബ്സൈറ്റിൽ ഓൺലൈനായി സ്ലോട്ടുകൾ ബുക്ക് ചെയ്യാം. മുൻകൂട്ടി ബുക്ക് ചെയ്യാതെയെത്തുന്ന സന്ദർശകർക്ക് 35-ാം നമ്പർ ഗേറ്റിന് പുറത്ത് സ്ഥാപിച്ചിരിക്കുന്ന സ്വയംസേവന കിയോസ്‌ക്കുകൾ വഴി രജിസ്റ്റർ ചെയ്യാം.

സന്ദർശകർക്ക് മൊബൈൽ ഫോണുകൾ, ഇലക്ട്രോണിക് താക്കോലുകൾ, പേഴ്സുകൾ, ഹാൻഡ്ബാഗുകൾ, വെള്ളക്കുപ്പികൾ, കുട്ടികൾക്കുള്ള പാൽകുപ്പികൾ, കുടകൾ എന്നിവ ഉദ്യാനത്തിനുള്ളിൽ കൊണ്ടുപോകാം. ഇവ ഒഴികെ, മറ്റ് വസ്തുക്കളൊന്നും അനുവദനീയമല്ല.

ബാൽ വാടിക, ഔഷധോദ്യാനം, ബോൺസായ് ഉദ്യാനം, പുൽത്തകിടികൾ, ദീർഘകൃതിയിലും വൃത്താകൃതിയിലും ഉള്ള ഉദ്യാനങ്ങൾ,  എന്നിവ ഉദ്യാനപാതയിൽ ഉൾപ്പെടും. സഞ്ചാരപാതയിലുടനീളം സ്ഥാപിച്ചിരിക്കുന്ന ക്യുആർ കോഡുകൾ വഴി സന്ദർശകർക്ക് വിവിധ സസ്യങ്ങളെയും രൂപകല്പനാ സവിശേഷതകളെയും കുറിച്ചുള്ള വിവരങ്ങൾ പ്രാപ്യമാവും.

ഈ വർഷം, സന്ദർശകർക്ക്  നീർച്ചാലുകളുടെ ശബ്ദം   അഥവാ ബബ്ലിംഗ് ബ്രൂക്ക് എന്ന  ഒരു പുതിയ സവിശേഷതയും അനുഭവപ്പെടും.

ഇവിടെ സജ്ജീകരിച്ച ഭൂപ്രകൃതിയിൽ  താഴെ പറയുന്നവ ഉൾപ്പെടുന്നു:

* നീർച്ചാലുകൾ, ശില്പരൂപിത ജലനാളികൾ, ശിലാനിർമിത ചവിട്ടുപടികൾ, ഉയർത്തി നിർമ്മിച്ച  പ്രതിഫലനമുള്ള കുളം എന്നിവ ഉൾപ്പെടെയുള്ള അരുവികൾ.

* ചവിട്ടുമ്പോൾ കാലിൽ മർദ്ദം നൽകുന്ന കല്ലുകൾ പാകിയ പാതകൾ (reflexology paths),
 പഞ്ചതത്വ പാതകൾ, വനത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ശബ്ദ വിന്യാസം എന്നിവയുള്ള പ്രശാന്തമായ ആൽമര തോപ്പ്.

* പുൽക്കൂനകളും ക്രമീകൃത തോട്ടങ്ങളും ഉള്ള നല്ല ഇന്ദ്രിയാനുഭവങ്ങൾ പ്രദാനം ചെയ്യുന്ന പ്രസന്നമായ ഒരു ഔഷധ-ചെമ്പക ഉദ്യാനം
 
******

(Release ID: 2151755)