പ്രധാനമന്ത്രിയുടെ ഓഫീസ്
ഗുജറാത്തിലെ കെവാഡിയയിലെ ഏകതാ പ്രതിമയിലേക്ക് ശ്രീ ഒമർ അബ്ദുള്ള നടത്തിയ സന്ദർശനത്തെ പ്രശംസിച്ച് പ്രധാനമന്ത്രി
Posted On:
31 JUL 2025 11:05PM by PIB Thiruvananthpuram
ഗുജറാത്തിലെ സബർമതി നദീതീരത്തേക്കും കെവാഡിയയിലെ ഏകതാ പ്രതിമയിലേക്കും ശ്രീ ഒമർ അബ്ദുള്ള നടത്തിയ സന്ദർശനത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സ്വാഗതം ചെയ്യുകയും അഭിനന്ദിക്കുകയും ചെയ്തു.
ജമ്മു കശ്മീർ മുഖ്യമന്ത്രി ശ്രീ ഒമർ അബ്ദുള്ള എക്‌സിൽ പങ്കുവച്ച ഒരു പോസ്റ്റിന് മറുപടിയായി പ്രധാനമന്ത്രി കുറിച്ചു:
“കശ്മീരിൽ നിന്നും കെവാഡിയയിലേക്ക്!
ശ്രീ ഒമർ അബ്ദുള്ള ജി സബർമതി നദീതീരത്തെ ഓട്ടം ആസ്വദിക്കുന്നതും ഏകതാ പ്രതിമ സന്ദർശിക്കുന്നതും കാണാനായതിൽ സന്തോഷമുണ്ട്. ഏകതാ പ്രതിമയിലേക്കുള്ള അദ്ദേഹത്തിന്റെ സന്ദർശനം ഐക്യത്തിന്റെ ഒരു പ്രധാന സന്ദേശം നൽകുന്നു. കൂടാതെ, ഇന്ത്യക്കാരെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലേക്ക് യാത്ര ചെയ്യാൻ പ്രചോദിപ്പിക്കുകയും ചെയ്യുന്നു.“
****
SK
(Release ID: 2151142)
Visitor Counter : 2
Read this release in:
Tamil
,
English
,
Urdu
,
Marathi
,
Hindi
,
Bengali
,
Manipuri
,
Assamese
,
Punjabi
,
Gujarati
,
Odia
,
Telugu
,
Kannada