പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഇന്ത്യ-മാൽദീവ്സ് നയതന്ത്ര ബന്ധത്തിന്റെ 60-ാം വാർഷികത്തോടനുബന്ധിച്ച് സ്മരണിക സ്റ്റാമ്പുകൾ പുറത്തിറക്കി

Posted On: 25 JUL 2025 9:08PM by PIB Thiruvananthpuram

ഇന്ത്യ-മാൽദീവ്സ് നയതന്ത്ര ബന്ധത്തിന്റെ 60-ാം വാർഷികത്തോടനുബന്ധിച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും മാൽദീവ്സ് പ്രസിഡന്റ് ഡോ. മുഹമ്മദ് മുയിസുവും ചേർന്ന് സ്മരണിക സ്റ്റാമ്പുകൾ പ്രകാശനം ചെയ്തു

ഇരുരാജ്യങ്ങളും തമ്മിലുള്ള പതിറ്റാണ്ടുകൾ നീണ്ട ഉഭയകക്ഷിബന്ധത്തെ പ്രതിഫലിപ്പിക്കുന്നതാണ് ഈ സ്റ്റാമ്പുകൾ. ഇതിൽ കേരളത്തിലെ ബേപ്പൂരിലുള്ള ചരിത്രപ്രസിദ്ധമായ ബോട്ട് യാർഡുകളിൽ കൈകൊണ്ട് നിർമ്മിക്കുന്ന വലിയ തടി വള്ളമായ ഉരു, മാൽദീവ്സിന്റെ പരമ്പരാഗത മത്സ്യബന്ധന വള്ളമായ വധു ധോണി എന്നിവ ചിത്രീകരിച്ചിരിക്കുന്നു. നൂറ്റാണ്ടുകളായി ഈ വള്ളങ്ങൾ ഇന്ത്യൻ മഹാസമുദ്ര വ്യാപാരത്തിന്റെ ഭാഗമാണ്. പരമ്പരാഗത മാൽദീവ്സ് മത്സ്യബന്ധന വള്ളം, വധു ധോണി, പവിഴപ്പുറ്റുകൾക്കിടയിലും തീരദേശങ്ങളിലും മത്സ്യബന്ധനത്തിന് ഉപയോഗിക്കുന്നു. ഇത് മാൽദീവ്സിന്റെ സമ്പന്നമായ സമുദ്രപൈതൃകത്തെയും ദ്വീപ് ജീവിതവും സമുദ്രവും തമ്മിലുള്ള ബന്ധത്തെയും ചിത്രീകരിക്കുന്നു.

1965-ൽ സ്വാതന്ത്ര്യം നേടിയ മാൽദീവ്സുമായി നയതന്ത്രബന്ധം സ്ഥാപിച്ച ആദ്യ രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ഈ സ്മരണിക സ്റ്റാമ്പുകളുടെ പ്രകാശനം ഇരുരാജ്യങ്ങളും തമ്മിലുള്ള ദൃഢവും ചരിത്രപരവുമായ ബന്ധത്തെ അടയാളപ്പെടുത്തുന്നു.

****

SK 


(Release ID: 2149080)