പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഉത്തരാഖണ്ഡിലെ ഹരിദ്വാറിൽ തിക്കിലും തിരക്കിലും പെട്ടുണ്ടായ അപകടത്തിലെ ജീവഹാനിയിൽ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി

Posted On: 27 JUL 2025 12:39PM by PIB Thiruvananthpuram

ഉത്തരാഖണ്ഡിലെ ഹരിദ്വാറിലെ മൻസ ദേവി ക്ഷേത്രത്തിലേക്കുള്ള പാതയിൽ തിക്കിലും തിരക്കിലും പെട്ടുണ്ടായ അപകടത്തിലെ ജീവഹാനിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അനുശോചനമറിയിച്ചു.

എക്‌സിലെ ഒരു പോസ്റ്റിൽ പ്രധാനമന്ത്രി കുറിച്ചു:

"ഉത്തരാഖണ്ഡിലെ ഹരിദ്വാറിലെ മൻസ ദേവി ക്ഷേത്രത്തിലേക്കുള്ള പാതയിൽ തിക്കിലും തിരക്കിലും പെട്ടുണ്ടായ അപകടത്തിലെ ജീവഹാനിയിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവർക്ക് അനുശോചനം. പരിക്കേറ്റവർ ഉടൻ സുഖം പ്രാപിക്കട്ടെ. ദുരിതബാധിതരെ പ്രാദേശിക ഭരണകൂടം സഹായിക്കുന്നുണ്ട്: പ്രധാനമന്ത്രി"

 

*******

SK

(Release ID: 2149056)