പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ബ്രിട്ടീഷ് പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്കിടെ പ്രധാനമന്ത്രി നടത്തിയ പ്രസ്താവനകളുടെ ഇംഗ്ലീഷ് പരിഭാഷ

Posted On: 24 JUL 2025 5:35PM by PIB Thiruvananthpuram

എക്സലൻസി,

ഈ ഊഷ്മളമായ സ്വാഗതത്തിനും മഹത്തായ ബഹുമതിക്കും ഞാൻ നന്ദിയുള്ളവനാണ്. ഇന്ന് ചെക്കേഴ്‌സിൽ, നമ്മൾ ഒരു പുതിയ ചരിത്രം സൃഷ്ടിക്കാൻ പോകുന്നു. സഹകരിച്ചു കൊണ്ടുള്ള നമ്മുടെ യാത്രയിൽ ഒരു പുതിയ അധ്യായം ആരംഭിക്കാൻ ഇന്ത്യയും യുകെയും ഒന്നിക്കുന്നു.

എക്സലൻസി,

ഒരു വർഷത്തിനുള്ളിൽ ഇത് മൂന്നാം തവണയാണ് നമ്മൾ കണ്ടുമുട്ടുന്നത്. ഈ കൂടിക്കാഴ്ചകൾ വളരെ പ്രധാനപ്പെട്ടതായി ഞാൻ കാണുന്നു. ഇന്ത്യയും യുകെയും സ്വാഭാവിക പങ്കാളികളാണ്. ഇന്ന് നമ്മുടെ ബന്ധത്തിലെ ഒരു ചരിത്ര ദിനമാണ്. ഇരു രാജ്യങ്ങൾക്കും പ്രയോജനപ്പെടുന്ന ഒരു സ്വതന്ത്ര വ്യാപാര കരാറും  ഇരട്ട നികുതി കൺവെൻഷനും അന്തിമമാക്കാൻ നമ്മൾ ഒന്നിക്കുന്നു. ഇത് നമ്മുടെ പങ്കാളിത്തത്തവും വരും തലമുറകളുടെ ഭാവിക്കും ശക്തമായ അടിത്തറ പാകും. വ്യാപാരത്തിലും വ്യവസായത്തിലും ഇതൊരു പുതിയ അധ്യായമാണ്. നമ്മുടെ കർഷകർക്കും, എംഎസ്എംഇകൾക്കും, യുവാക്കൾക്കും ഇത് നിരവധി പുതിയ അവസരങ്ങൾ സൃഷ്ടിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. 21-ാം നൂറ്റാണ്ട് സാങ്കേതികവിദ്യയാൽ നയിക്കപ്പെടുന്നു.  ഈ പരിതസ്ഥിതിയിൽ, ഇന്ത്യയിലെയും യുകെയിലെയും വൈദഗ്ധ്യമുള്ള യുവാക്കൾ ലോകത്തിന് മികച്ച ഭാവി രൂപപ്പെടുത്തുന്നതിൽ വലിയ പങ്കു വഹിക്കും. ഇന്നത്തെ സാങ്കേതികവിദ്യയ്ക്ക്  പുതിയ കണ്ടുപിടുത്തങ്ങൾ ആവശ്യമാണ്. യുകെയിലെയും ഇന്ത്യയിലെയും വൈദഗ്ധ്യമുള്ള യുവാക്കൾ ഒത്തുചേരുമ്പോൾ, അവരുടെ കഴിവുകളും ആശയങ്ങളും ഒത്തുചേരുമ്പോൾ, അവ ആഗോള വികസനത്തിന് ഒരു ഉറപ്പായി മാറുന്നു. ഇത് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും നമ്മുടെ രാജ്യങ്ങൾക്കിടയിൽ വൈദഗ്ധ്യമുള്ളവരുടെ കൈമാറ്റം പ്രോത്സാഹിപ്പിക്കുകയും ചെയ്യും. 'വിഷൻ 2035' പ്രകാരമുള്ള നമ്മുടെ സമഗ്ര തന്ത്രപരമായ പങ്കാളിത്തം ഈ സഹകരണത്തിലൂടെ പുതിയ ആക്കം നേടുകയും ഊർജ്ജം നേടുകയും ചെയ്യുമെന്ന് ഞാൻ വിശ്വസിക്കുന്നു.

എക്സലൻസി,

ഞാൻ ഒരിക്കൽ കൂടി നിങ്ങളോട് എന്റെ ഹൃദയംഗമമായ നന്ദി അറിയിക്കുന്നു. ഈ അത്ഭുതകരമായ പുതിയ തുടക്കത്തിലൂടെ ഇന്ത്യയും യുകെയും തമ്മിലുള്ള പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിൽ നിങ്ങൾ ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. നിങ്ങൾക്ക് എന്റെ ഹൃദയംഗമമായ അഭിനന്ദനങ്ങൾ.

*** 

NK


(Release ID: 2148748)