വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
ഇന്ത്യയുടെ ഊർജ്ജസ്വലമായ പത്രം & മാധ്യമ ആവാസവ്യവസ്ഥ 1.55 ലക്ഷത്തിലധികം പ്രസിദ്ധീകരണങ്ങളുമായും 908 സ്വകാര്യ ടിവി ചാനലുകളുമായും വികസനത്തിന്റെ പാതയിൽ മുന്നേറുന്നു
ഡിഡി ഫ്രീ ഡിഷ്, ബൈൻഡ് പദ്ധതിയിലൂടെ പ്രസാർ ഭാരതി പ്രാദേശികതലത്തിൽ കൂടുതൽ പേരിലെത്തുന്നു
Posted On:
23 JUL 2025 8:45PM by PIB Thiruvananthpuram
രാജ്യത്ത് ഒരു ഊർജ്ജസ്വലമായ പത്ര, മാധ്യമ ആവാസവ്യവസ്ഥയുണ്ട്. ചുവടെ സൂചിപ്പിച്ചിരിക്കുന്ന കണക്കുകൾ പ്രകാരം അത് സമീപ വർഷങ്ങളിൽ വലിയ വളർച്ച കൈവരിച്ചിട്ടുണ്ട്.
•പ്രസ് രജിസ്ട്രാർ ജനറൽ ഓഫ് ഇന്ത്യയിൽ രജിസ്റ്റർ ചെയ്ത പ്രസിദ്ധീകരണങ്ങളുടെ എണ്ണം 2014-15 ലെ 1.05 ലക്ഷത്തിൽ നിന്ന് 2024-25 ൽ 1.55 ലക്ഷമായി വർദ്ധിച്ചു.
•സ്വകാര്യ ഉപഗ്രഹ ടിവി ചാനലുകളുടെ എണ്ണവും 2014-15 ലെ 821 ൽ നിന്ന് 2024-25 ൽ 908 ആയി വർദ്ധിച്ചു.
ഇന്ന് വരെയുള്ള കണക്കുകൾ പ്രകാരം, 92 സ്വകാര്യ ചാനലുകളും 50 ദൂരദർശൻ ചാനലുകളും ഡിഡി ഫ്രീ ഡിഷിൽ ലഭ്യമാണ്. രാജ്യത്തുടനീളം സ്വകാര്യ, ഡിഡി ചാനലുകൾ വിവിധ പ്രാദേശിക ഭാഷകളിലൂടെ വിശാലമായ പ്രേക്ഷകരിലേക്ക് എത്തുന്നു.
2021-26 ലെ ബ്രോഡ്കാസ്റ്റിംഗ് ഇൻഫ്രാസ്ട്രക്ചർ & നെറ്റ്‌വർക്ക് ഡെവലപ്‌മെന്റ്-ബൈൻഡ് (BIND) പദ്ധതിയ്ക്ക് കീഴിൽ രാജ്യത്തുടനീളം പ്രസാർ ഭാരതിയുടെ ശൃംഖല വ്യാപിപ്പിക്കുന്നതിന് നിരന്തര പ്രവർത്തനങ്ങൾ നടന്നു വരുന്നു. ഈ പദ്ധതി പ്രകാരം ഹിമാചൽ പ്രദേശിൽ മൂന്ന് ട്രാൻസ്മിറ്ററുകൾക്ക് അംഗീകാരം നൽകി. ഇതിൽ മാണ്ഡിയിൽ 5kW ട്രാൻസ്മിറ്ററും ചമ്പയിലും ധരംപൂരിലുമായി ഒന്ന് വീതം 1kW FM ട്രാൻസ്മിറ്ററുകളും ഉൾപ്പെടുന്നു.
കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ സഹമന്ത്രി ഡോ. എൽ മുരുകൻ ഇന്ന് ലോക്സഭയിൽ സമർപ്പിച്ചതാണ് ഈ വിവരങ്ങൾ.
(Release ID: 2147686)