പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ലോക്മാന്യ തിലക്-ന്റെ ജന്മവാർഷികത്തിൽ പ്രധാനമന്ത്രി ശ്രദ്ധാഞ്ജലി അർപ്പിച്ചു

Posted On: 23 JUL 2025 9:41AM by PIB Thiruvananthpuram

ലോകമാന്യ തിലക്-ന്റെ ജന്മവാർഷികത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അദ്ദേഹത്തിന് ശ്രദ്ധാഞ്ജലി അർപ്പിച്ചു. "ഇന്ത്യയുടെ സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റെ ചൈതന്യം അചഞ്ചലമായ ബോധ്യത്തോടെ ജ്വലിപ്പിക്കുന്നതിൽ നിർണായക പങ്ക് വഹിച്ച ഒരു മുന്നണി നേതാവായിരുന്നു അദ്ദേഹം", ശ്രീ മോദി പറഞ്ഞു.

 'എക്സ്' ഇൽ കുറിച്ച  പോസ്റ്റിൽ പ്രധാനമന്ത്രി പറഞ്ഞു;

“ലോകമാന്യ തിലക്-നെ അദ്ദേഹത്തിന്റെ ജന്മവാർഷികത്തിൽ അനുസ്മരിക്കുന്നു. ഇന്ത്യയുടെ സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റെ ചൈതന്യം അചഞ്ചലമായ ബോധ്യത്തോടെ ജ്വലിപ്പിക്കുന്നതിൽ നിർണായക പങ്ക് വഹിച്ച ഒരു മുന്നണി  നേതാവായിരുന്നു എന്നതിലുപരി  അറിവിന്റെ ശക്തിയിലും മറ്റുള്ളവരെ സേവിക്കുന്നതിലും വിശ്വാസമർപ്പിച്ച ഒരു മികച്ച ചിന്തകൻ കൂടിയായിരുന്നു അദ്ദേഹം."

***

NK


(Release ID: 2147133)