വനിതാ, ശിശു വികസന മന്ത്രാലയം
azadi ka amrit mahotsav

2025 ലെ പ്രധാനമന്ത്രി രാഷ്ട്രീയ ബാൽ പുരസ്‌കാരങ്ങൾക്കുള്ള നാമനിർദ്ദേശങ്ങൾ സമർപ്പിക്കേണ്ട അവസാന തീയതി ജൂലൈ 31

Posted On: 16 JUL 2025 4:34PM by PIB Thiruvananthpuram
2025 ലെ  പ്രധാനമന്ത്രി രാഷ്ട്രീയ ബാൽ പുരസ്‌കാരങ്ങൾ 2025-നുള്ള (പിഎംആർബിപി)   നാമനിർദ്ദേശങ്ങൾ സമർപ്പിക്കേണ്ട അവസാന തീയതി ജൂലൈ 31 വരെ ആണെന്ന് കേന്ദ്ര വനിതാ ശിശു വികസന മന്ത്രാലയം അറിയിക്കുന്നു.  പുരസ്‌കാരങ്ങൾക്കുള്ള  അപേക്ഷകൾ സമർപ്പിക്കുന്നത്  2025 ഏപ്രിൽ 1 ന് മുതൽ ആണ് ആരംഭിച്ചത്  . പിഎംആർബിപി പുരസ്‌കാരങ്ങൾക്കുള്ള എല്ലാ നാമനിർദ്ദേശങ്ങളും https://awards.gov.in എന്ന ഓൺലൈൻ പോർട്ടൽ വഴിയാണ് സമർപ്പിക്കേണ്ടത്.

https://youtu.be/mBPi1AoPU0g?si=3eRPdy3tx8fftvKT

കായികം, സാമൂഹിക സേവനം, ശാസ്ത്ര സാങ്കേതിക വിദ്യ, പരിസ്ഥിതി, കല, സംസ്കാരം എന്നീ മേഖലകളിൽ മികവ് പ്രകടിപ്പിച്ച 5 മുതൽ 18 വയസ്സ് വരെ പ്രായമുള്ള കുട്ടികളുടെ അസാധാരണ നേട്ടങ്ങളെ ആഘോഷിക്കുന്നതിനുള്ള ഒരു സവിശേഷ അംഗീകാരമാണ് പ്രധാനമന്ത്രി രാഷ്ട്രീയ ബാൽ
 പുരസ്‌കാർ അവാർഡ്. ദുഷ്‌കരമായ സാഹചര്യങ്ങളിൽ അങ്ങേയറ്റത്തെ ധൈര്യം പ്രകടിപ്പിച്ചവർക്കും ഈ പുരസ്‌കാരം സമ്മാനിക്കുന്നു.

ഏതൊരു പൗരനും, സ്കൂളുകൾക്കും , സ്ഥാപനത്തിനും, സംഘടനയ്ക്കും അർഹതയുള്ള കുട്ടികളെ നാമനിർദ്ദേശം ചെയ്യാൻ കഴിയും. കുട്ടികൾക്ക് സ്വയം നാമനിർദ്ദേശം വഴിയും അപേക്ഷിക്കാം.

അപേക്ഷാ പ്രക്രിയയുടെ വിശദാംശങ്ങൾ ഇപ്രകാരമാണ്:

അവസാന തീയതി: 2025 ജൂലൈ 31

അപേക്ഷിക്കേണ്ട രീതി:   ഓൺലൈനിൽ മാത്രം

പോർട്ടൽ: https://awards.gov.in

അപേക്ഷകർ അടിസ്ഥാന വ്യക്തിഗത വിവരങ്ങളും ഏത് വിഭാഗത്തിലുള്ള പുരസ്‌കാരത്തിനാണ് അപേക്ഷിക്കുന്നത് എന്നും പൂരിപ്പിക്കേണ്ടതുണ്ട്. സമീപകാലത്ത് എടുത്ത ഒരു ഫോട്ടോയും അനുബന്ധ രേഖകളും അപ്‌ലോഡ് ചെയ്യണം . അവരുടെ നേട്ടത്തെക്കുറിച്ചും  അതുണ്ടാക്കിയ  സ്വാധീനത്തെക്കുറിച്ചും വ്യക്തമായി പ്രതിപാദിക്കുന്ന ഒരു വിവരണവും( 500 വാക്കുകൾ വരെ ) സമർപ്പിക്കണം

https://youtu.be/kccmd1P394w?si=Hxkf57Erb4_lGi1R
 
 
SKY
 
*****

(Release ID: 2145269)