പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ചരിത്രപരമായ ബഹിരാകാശ ദൗത്യത്തിൽ നിന്ന് ഭൂമിയിലേക്ക് മടങ്ങിയെത്തിയ ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാൻഷു ശുക്ലയെ പ്രധാനമന്ത്രി സ്വാഗതം ചെയ്തു

Posted On: 15 JUL 2025 3:34PM by PIB Thiruvananthpuram

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ തന്റെ ചരിത്രപ്രധാന  ദൗത്യത്തിൽ നിന്ന് ഭൂമിയിലേക്ക് മടങ്ങിയെത്തിയ ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാൻഷു ശുക്ലയെ പ്രധാനമന്ത്രി ഇന്ന് സ്വാഗതം ചെയ്തു. അന്താരാഷ്ട്ര ബഹിരാകാശ നിലയം (ISS) സന്ദർശിച്ച ഇന്ത്യയുടെ ആദ്യത്തെ ബഹിരാകാശയാത്രികൻ എന്ന നിലയിൽ, ഗ്രൂപ്പ് ക്യാപ്റ്റൻ ശുക്ലയുടെ നേട്ടം രാജ്യത്തിന്റെ ബഹിരാകാശ പര്യവേഷണ യാത്രയിലെ ഒരു നിർണായക നിമിഷമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

'എക്‌സി'ലെ ഒരു പോസ്റ്റിൽ പ്രധാനമന്ത്രി കുറിച്ചു  :

"ചരിത്രപരമായ ബഹിരാകാശ ദൗത്യത്തിൽ നിന്ന് ഭൂമിയിലേക്ക് തിരിച്ചെത്തുന്ന ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാൻഷു ശുക്ലയെ സ്വാഗതം ചെയ്യുന്നതിൽ ഞാനും രാജ്യത്തോടൊപ്പം ചേരുന്നു. അന്താരാഷ്ട്ര ബഹിരാകാശ നിലയം സന്ദർശിച്ച ഇന്ത്യയുടെ ആദ്യത്തെ ബഹിരാകാശയാത്രികൻ എന്ന നിലയിൽ, അദ്ദേഹം തന്റെ സമർപ്പണം, ധൈര്യം, മാർഗ്ഗദീപക മനോഭാവം എന്നിവയിലൂടെ ശതകോടി  സ്വപ്നങ്ങൾക്ക് പ്രചോദനം നൽകി. മനുഷ്യനെ  ബഹിരാകാശത്തെത്തിക്കുന്ന ഇന്ത്യയുടെ സ്വന്തം  ദൗത്യമായ ഗഗൻയാനിലേക്കുള്ള മറ്റൊരു ചുവടുവയ്പ്പാണിത്. ”

***

-NK-

(Release ID: 2144866) Visitor Counter : 3