വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
പ്രക്ഷേപണ മേഖലയിൽ മധ്യപ്രദേശിന് പ്രോത്സാഹനം: പ്രക്ഷേപണ അടിസ്ഥാന സൗകര്യ ശൃംഖല വികസന (BIND) പദ്ധതിയുടെ കീഴിൽ, കേന്ദ്ര ഗവൺമെന്റ് ഉജ്ജയിനിൽ ആകാശവാണി കേന്ദ്രം സ്ഥാപിക്കുന്നു
Posted On:
08 JUL 2025 6:51PM by PIB Thiruvananthpuram
മധ്യപ്രദേശിൽ നിലവിൽ നടന്നുകൊണ്ടിരിക്കുന്നതും ഭാവിയിലേക്കുള്ളതുമായ വികസന സംരംഭങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ യോഗം ശ്രദ്ധ കേന്ദ്രീകരിച്ചു. മാധ്യമ പ്രവർത്തനം, പൊതു ആശയവിനിമയം, പ്രക്ഷേപണ അടിസ്ഥാന സൗകര്യങ്ങൾ എന്നിവയുൾപ്പെടെ പ്രധാന മേഖലകളിൽ കേന്ദ്ര- സംസ്ഥാന ഗവണ്മെന്റുകളുടെ സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള മാർഗങ്ങളെക്കുറിച്ച് നേതാക്കൾ ചർച്ച ചെയ്തു. ആകാശവാണി, ദൂരദർശൻ തുടങ്ങിയ കേന്ദ്രമാധ്യമ സ്ഥാപനങ്ങൾക്ക്, മധ്യപ്രദേശിന്റെ വികസന ഗാഥകൾ കൂടുതൽ പ്രചരിപ്പിക്കാൻ എങ്ങനെഎല്ലാം കഴിയുമെന്നതിനെക്കുറിച്ച് യോഗം പ്രത്യേക ഊന്നൽ നൽകി

ഉജ്ജയിനിൽ പുതിയ ആകാശവാണി കേന്ദ്രം
കേന്ദ്ര ഗവൺമെന്റിന്റെ പ്രക്ഷേപണ അടിസ്ഥാന സൗകര്യ ശൃംഖല വികസന പദ്ധതിയുടെ കീഴിൽ ഉജ്ജയിനിൽ ഒരു പുതിയ ആകാശവാണി കേന്ദ്രം സ്ഥാപിക്കുന്നതിനെക്കുറിച്ചും യോഗത്തിൽ ചർച്ച നടന്നു. പ്രാദേശിക പ്രക്ഷേപണം ശക്തിപ്പെടുത്തുക, സാംസ്കാരിക പൈതൃകം സംരക്ഷിക്കുക, മധ്യപ്രദേശിലെ ജനങ്ങൾക്കിടയിൽ സമയബന്ധിതമായി വിവരങ്ങൾ ലഭ്യമാക്കുക എന്നിവയാണ് പുതിയ കേന്ദ്രത്തിന്റെ ലക്ഷ്യം. പ്രസാർ ഭാരതിയുടെ പ്രക്ഷേപണ അടിസ്ഥാന സൗകര്യങ്ങളുടെ വിപുലീകരണത്തിനും നവീകരണത്തിനും, ഉള്ളടക്ക വികസനത്തിനും, സ്ഥാപനവുമായി ബന്ധപ്പെട്ട സിവിൽ ജോലികൾക്കും സാമ്പത്തിക സഹായം നൽകുക എന്നതാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

ശക്തമായ പ്രക്ഷേപണ അടിസ്ഥാന സൗകര്യ വികസനം
സംസ്ഥാനത്ത്, പ്രത്യേകിച്ച് സേവനങ്ങളുടെ ലഭ്യത കുറഞ്ഞതും വികസനം കാംക്ഷിക്കുന്നതുമായ ജില്ലകളിൽ ശക്തമായ പ്രക്ഷേപണ അടിസ്ഥാന സൗകര്യ വികസനത്തിനുള്ള പ്രതിജ്ഞാബദ്ധത ഇരു നേതാക്കളും ആവർത്തിച്ചു. സംസ്ഥാനത്തെ എല്ലാ പ്രദേശങ്ങളിലുമുള്ള പൗരന്മാർക്ക് വിവരങ്ങളും ഗവൺമെന്റിന്റെ അറിയിപ്പുകളും ലഭ്യമാക്കുന്നതിൽ മെച്ചപ്പെട്ട കണക്റ്റിവിറ്റിയും ആധുനിക സൗകര്യങ്ങളും ഒരു പ്രധാന പങ്ക് വഹിക്കും. വിവിധ മേഖലകളിൽ കേന്ദ്രവും മധ്യപ്രദേശും തമ്മിലുള്ള സഹകരണം കൂടുതൽ ആഴത്തിലാക്കാനും, ആനുകൂല്യങ്ങൾ താഴെത്തട്ടിലേക്ക് എത്തുന്നുണ്ടെന്ന് ഉറപ്പാക്കാനും, വികസിത ഭാരതം എന്ന ലക്ഷ്യത്തിന് സംഭാവന നൽകാനുമുള്ള പരസ്പര പ്രതിജ്ഞാബദ്ധതയോടെയാണ് യോഗം അവസാനിച്ചത്.
മധ്യപ്രദേശ് ബിജെപി സംസ്ഥാന പ്രസിഡന്റ് ശ്രീ ഹേമന്ത് ഖണ്ഡേൽവാൾ; വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം സെക്രട്ടറി ശ്രീ സഞ്ജയ് ജാജു; ആകാശവാണി ഡയറക്ടർ ജനറൽ ഡോ. പ്രജ്ഞാ പാലിവാൾ ഗൗർ, മറ്റ് മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരും യോഗത്തിൽ പങ്കെടുത്തു. ഗവൺമെന്റിന്റെ വികസന കാഴ്ചപ്പാട് മുന്നോട്ട് കൊണ്ടുപോകുന്നതിൽ സ്ഥാപനപരമായ ഏകോപനത്തിന്റെ പ്രാധാന്യം അവരുടെ സാന്നിധ്യം പ്രതിഫലിപ്പിച്ചു.
***********
(Release ID: 2143979)