പ്രധാനമന്ത്രിയുടെ ഓഫീസ്
ഘാനയുടെ ദേശീയ ബഹുമതി സ്വീകരിച്ച് പ്രധാനമന്ത്രി
Posted On:
03 JUL 2025 2:12AM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിക്ക് ഇന്ന് ഘാന പ്രസിഡന്റ് ശ്രീ. ജോൺ ഡ്രമാനി മഹാമ ദേശീയ ബഹുമതിയായ ഘാന - ഓഫീസർ ഓഫ് ദി ഓർഡർ ഓഫ് ദി സ്റ്റാർ ഓഫ് ഘാന - സമ്മാനിച്ചു. 1.4 ബില്യൺ ഇന്ത്യക്കാരുടെ പേരിൽ ബഹുമതി സ്വീകരിച്ച പ്രധാനമന്ത്രി, ഇന്ത്യയിലെ യുവാക്കളുടെ അഭിലാഷങ്ങൾക്കും, അതിന്റെ സാംസ്കാരിക പാരമ്പര്യങ്ങൾക്കും, വൈവിധ്യത്തിനും, ഘാനയും ഇന്ത്യയും തമ്മിലുള്ള ചരിത്രപരമായ ബന്ധങ്ങൾക്കും ഈ ബഹുമതി സമർപ്പിച്ചു.
ഈ സവിശേഷ ആദരവിന് പ്രധാനമന്ത്രി ഘാനയിലെ ജനങ്ങൾക്കും ഗവൺമെന്റിനും നന്ദി പറഞ്ഞു. ഇരു രാജ്യങ്ങളുടെയും പൊതുവായ ജനാധിപത്യ മൂല്യങ്ങളും പാരമ്പര്യങ്ങളും പങ്കാളിത്തത്തെ പരിപോഷിപ്പിക്കുന്നത് തുടരുമെന്ന് ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, ഈ ബഹുമതി ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദത്തെ കൂടുതൽ ആഴത്തിലാക്കുകയും ഉഭയകക്ഷി ബന്ധങ്ങൾ സ്വീകരിക്കുന്നതിനും മുന്നോട്ട് കൊണ്ടുപോകുന്നതിനുമുള്ള പുതിയ ഉത്തരവാദിത്തം തന്നിൽ നിക്ഷിപ്തമാക്കുന്നുവെന്നും പറഞ്ഞു. ഘാനയിലേക്കുള്ള തന്റെ ചരിത്രപരമായ ഔദ്യോഗിക സന്ദർശനം ഇന്ത്യ-ഘാന ബന്ധങ്ങൾക്ക് പുതിയ ആക്കം നൽകുമെന്ന് തനിക്ക് വിശ്വാസമുണ്ടെന്ന് പ്രധാനമന്ത്രി സ്ഥിരീകരിച്ചു.
***
NK
(Release ID: 2141738)
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Nepali
,
Bengali
,
Bengali-TR
,
Manipuri
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada