കല്‍ക്കരി മന്ത്രാലയം
ഖനി അടച്ചുപൂട്ടലിനും പുനർനിർമ്മാണത്തിനുമുള്ള സാമൂഹിക ഇടപെടലും, വികസന ചട്ടക്കൂടും -RECLAIM - ആരംഭിക്കാൻ കൽക്കരി മന്ത്രാലയം
Posted On:
02 JUL 2025 1:16PM by PIB Thiruvananthpuram
കൽക്കരി മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിൽ ഖനി അടച്ചുപൂട്ടലിനും പുനർനിർമ്മാണത്തിനുമുള്ള സാമൂഹിക ഇടപെടലും, വികസന ചട്ടക്കൂടും -RECLAIM - ആരംഭിക്കുന്നു. 2025 ജൂലൈ 4 ന് കേന്ദ്ര ഖനി,കൽക്കരി മന്ത്രി ശ്രീ ജി കിഷൻ റെഡ്ഡി പുതിയ ചട്ടക്കൂടിന് തുടക്കം കുറിക്കും. കൽക്കരി മന്ത്രാലയത്തിന് കീഴിലുള്ള കോൾ കൺട്രോളർ ഓർഗനൈസേഷൻ, ഹാർട്ട്‌ഫുൾനെസ് ഇൻസ്റ്റിറ്റ്യൂട്ടുമായി സഹകരിച്ച്, ഖനി അടച്ചുപൂട്ടലുകൾക്കായി പ്രത്യേകം രൂപകൽപ്പന ചെയ്ത സാമൂഹിക ഇടപെടലും, വികസന ചട്ടക്കൂടും വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഖനി അടച്ചുപൂട്ടൽ ഭൂപ്രകൃതികളെയും പ്രാദേശിക ഉപജീവനമാർഗ്ഗങ്ങളെയും സാരമായി ബാധിക്കുന്നുവെന്ന് മനസ്സിലാക്കിക്കൊണ്ട്, പതിറ്റാണ്ടുകളായി ഖനന പ്രവർത്തനങ്ങൾക്കൊപ്പം വികസിച്ച സമൂഹങ്ങൾക്ക് നീതിയുക്തവും സുസ്ഥിരവുമായ പരിവർത്തനം ഉറപ്പാക്കുന്നതിനുള്ള സുപ്രധാന ചുവടുവയ്പ്പാണ് ഈ ചട്ടക്കൂട്.
RECLAIM എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ ചട്ടക്കൂട്, ഖനി അടച്ചുപൂട്ടലിന്റെ വിവിധ ഘട്ടങ്ങളിലും അതിനുശേഷവും എല്ലാവരെയും ഉൾക്കൊള്ളുന്ന സമൂഹ ഇടപെടലിനും വികസന പ്രക്രിയയ്ക്കും വേണ്ടിയുള്ള ഘടനാപരമായ മാർഗ്ഗനിർദ്ദേശമായി വർത്തിക്കുന്നു. പരിവർത്തന പ്രക്രിയയിൽ സാമൂഹിക പങ്കാളിത്തം സ്ഥാപനവത്ക്കരിക്കുന്നതിനുള്ള പ്രായോഗികവും ഘട്ടം ഘട്ടവുമായ സമീപനം ഇത് വാഗ്ദാനം ചെയ്യുന്നു.
ഇന്ത്യൻ സാഹചര്യത്തിനനുസൃതമായി രൂപപ്പെടുത്തിയ പ്രവർത്തനക്ഷമമായ ഉപകരണങ്ങൾ, ടെംപ്ലേറ്റുകൾ, ഫീൽഡ്-ടെസ്റ്റഡ് രീതിശാസ്ത്രങ്ങൾ എന്നിവയാണ് ഈ ചട്ടക്കൂടിനെ പിന്തുണയ്ക്കുന്നത്. ലിംഗഭേദം സർവ്വാശ്ലേഷിത്വം, ദുർബല വിഭാഗങ്ങളുടെ പ്രാതിനിധ്യം, പഞ്ചായത്തിരാജ് സ്ഥാപനങ്ങളുമായുള്ള വിന്യാസം എന്നിവയ്ക്ക് പ്രത്യേക ഊന്നൽ നൽകുന്നു. ഇത് പരിവർത്തനം സംതുലിതവും പ്രാദേശിക പ്രസക്തവുമാണെന്ന് ഉറപ്പാക്കുന്നു.
ആത്യന്തികമായി, വിശ്വാസ്യത , പാരിസ്ഥിതിക പുനഃസ്ഥാപനം, ദീർഘകാല സാമൂഹിക-സാമ്പത്തിക ക്ഷേമം എന്നിവയിൽ അധിഷ്ഠിതമായി, ഖനന സമൂഹങ്ങൾളുടെ സുഗമവും പ്രതിരോധശേഷിയുള്ളതുമായ പരിവർത്തനം സുഗമമാക്കാൻ RECLAIM ചട്ടക്കൂട് ലക്ഷ്യമിടുന്നു.
(Release ID: 2141518)