പ്രധാനമന്ത്രിയുടെ ഓഫീസ്
ഇന്ത്യയുടെ സാമ്പത്തിക ഭൂപ്രകൃതിയെ പുനർനിർമ്മിച്ച നാഴികക്കല്ലായി ജിഎസ്ടി നിലകൊള്ളുന്നു: പ്രധാനമന്ത്രി
प्रविष्टि तिथि:
01 JUL 2025 3:49PM by PIB Thiruvananthpuram
ചരക്കു സേവന നികുതി നിലവിൽ വന്ന് എട്ട് വർഷമാകുമ്പോൾ, ഇന്ത്യയുടെ സാമ്പത്തിക ഭൂപ്രകൃതിയെ പുനർനിർമ്മിച്ച ഒരു നാഴികക്കല്ലായി ജി എസ് ടി നിലകൊള്ളുന്നുവെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിപ്രായപ്പെട്ടു. "ചട്ട പാലനത്തിന്റെ അധിക ഭാരം കുറയ്ക്കുന്നതിലൂടെ, പ്രത്യേകിച്ച് ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് ബിസിനസ്സ് ചെയ്യുന്നത് സുഗമമാക്കാൻ ഇത് ഏറെ സഹായിച്ചിട്ടുണ്ട്", ശ്രീ മോദി പ്രസ്താവിച്ചു.
പ്രധാനമന്ത്രി എക്സിൽ പോസ്റ്റ് ചെയ്തു:
"ഇന്ത്യയുടെ സാമ്പത്തിക ഭൂപ്രകൃതിയെ പുനർനിർമ്മിച്ച ഒരു നാഴികക്കല്ലായ പരിഷ്കാരമായി ജിഎസ്ടി വേറിട്ടുനിൽക്കുന്നു.
ചട്ടപാലനത്തിന്റെ അധികഭാരം കുറയ്ക്കുന്നതിലൂടെ, പ്രത്യേകിച്ച് ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക്, ബിസിനസ് ചെയ്യുന്നത് സുഗമമാക്കുന്നത് വളരെയധികം മെച്ചപ്പെടുത്തിയിട്ടുണ്ട്.
ഇന്ത്യയുടെ വിപണിയെ സംയോജിപ്പിക്കാനുള്ള ഈ യാത്രയിൽ സംസ്ഥാനങ്ങളെ തുല്യ പങ്കാളികളാക്കി യഥാർത്ഥ സഹകരണ ഫെഡറലിസം വളർത്തിയെടുക്കുന്നതിനൊപ്പം, സാമ്പത്തിക വളർച്ചയ്ക്കുള്ള ശക്തമായ ഒരു എഞ്ചിനായും ജിഎസ്ടി പ്രവർത്തിച്ചിട്ടുണ്ട്."
***
NK
(रिलीज़ आईडी: 2141200)
आगंतुक पटल : 13
इस विज्ञप्ति को इन भाषाओं में पढ़ें:
English
,
Gujarati
,
Urdu
,
Marathi
,
हिन्दी
,
Manipuri
,
Assamese
,
Bengali
,
Punjabi
,
Odia
,
Tamil
,
Telugu
,
Kannada