പ്രധാനമന്ത്രിയുടെ ഓഫീസ്
തെലങ്കാനയില്‍ സംഗറെഡ്ഡിയിലെ ഒരു ഫാക്ടറിയിലുണ്ടായ തീപിടുത്ത ദുരന്തത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ക്ക് പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി
പി.എം.എന്‍.ആര്‍.എഫില്‍ നിന്ന് പ്രധാനമന്ത്രി ധനസഹായം പ്രഖ്യാപിച്ചു
प्रविष्टि तिथि:
30 JUN 2025 2:33PM by PIB Thiruvananthpuram
തെലങ്കാനയില്‍ സംഗറെഡ്ഡിയിലെ ഒരു ഫാക്ടറിയിലുണ്ടായ തീപിടുത്തത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അനുശോചനം രേഖപ്പെടുത്തി.പി.എം.എന്‍.ആര്‍.എഫില്‍ നിന്ന് മരിച്ചവരുടെ അടുത്ത ബന്ധുക്കള്‍ക്ക് 2 ലക്ഷം രൂപയുടെയും പരിക്കേറ്റവര്‍ക്ക് 50,000 രൂപയുടെയും ധനസഹായവും പ്രധാനമന്ത്രി പ്രഖ്യാപിച്ചു.
പ്രധാനമന്ത്രിയുടെ ഓഫീസ് എക്സിലെ പോസ്റ്റില്‍ ഇങ്ങനെ പറഞ്ഞു:
''തെലങ്കാനയിലെ സംഗറെഡ്ഡിയില്‍ ഒരു ഫാക്ടറിയിലുണ്ടായ തീപിടുത്ത ദുരന്തത്തില്‍ ജീവനുകള്‍ നഷ്ടപ്പെടാനിടയായതില്‍ ദുഃഖിക്കുന്നു. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവര്‍ക്ക് അനുശോചനം. പരിക്കേറ്റവര്‍ വേഗം സുഖം പ്രാപിക്കട്ടെ.
മരിച്ചവരുടെ അടുത്ത ബന്ധുക്കള്‍ക്ക് പി.എം.എന്‍.ആര്‍.എഫില്‍ നിന്ന് ധനസഹായമായി 2 ലക്ഷം രൂപ നല്‍കും. പരിക്കേറ്റവര്‍ക്ക് 50,000 രൂപയും നല്‍കും: പ്രധാനമന്ത്രി നരേന്ദ്രമോദി''
“తెలంగాణరాష్ట్రం, సంగారెడ్డిలోగల ఒక కర్మాగారంలో జరిగిన అగ్నిప్రమాదంలో చాలా మంది ప్రాణాలు కోల్పోవడం అత్యంత బాధాకరం. తమ ప్రియమైన వారిని కోల్పోయిన వారికి ప్రగాఢ సంతాపం తెలియజేస్తున్నాను. క్షతగాత్రులు త్వరగా కోలుకోవాలని ప్రార్థిస్తున్నాను. మృతుల బంధువులకు PMNRF నుండి రూ. 2 లక్షలు, క్షతగాత్రులకు రూ. 50,000 ఎక్స్ గ్రేషియా అందిస్తాం : ప్రధాని @narendramodi”
****
AT
(रिलीज़ आईडी: 2140841)
आगंतुक पटल : 7
इस विज्ञप्ति को इन भाषाओं में पढ़ें:
English
,
Urdu
,
Marathi
,
हिन्दी
,
Manipuri
,
Assamese
,
Bengali
,
Bengali-TR
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada