രാഷ്ട്രപതിയുടെ കാര്യാലയം
രാഷ്ട്രപതി ജൂൺ 30, ജൂലൈ 1 ദിവസങ്ങളിൽ ഉത്തർപ്രദേശ് സന്ദർശിക്കും
Posted On:
29 JUN 2025 5:20PM by PIB Thiruvananthpuram
രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു 2025 ജൂൺ 30, ജൂലൈ 1 ദിവസങ്ങളിൽ ഉത്തർപ്രദേശ് (ബറേലി, ഗോരഖ്പൂർ) സന്ദർശിക്കും.
ജൂൺ 30 ന്, ബറേലിയിലെ ഇന്ത്യൻ വെറ്ററിനറി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ പതിനൊന്നാമത് ബിരുദദാന ചടങ്ങിൽ രാഷ്ട്രപതി പങ്കെടുക്കും. അതേ ദിവസം, ഗോരഖ്പൂർ എയിംസിന്റെ ആദ്യ ബിരുദദാന ചടങ്ങിലും അവർ പങ്കെടുക്കും.
ജൂലൈ 1 ന്, ഗോരഖ്പൂരിലെ മഹായോഗി ഗുരു ഗോരഖ്നാഥ് ആയുഷ് സർവകലാശാല രാഷ്ട്രപതി ഉദ്ഘാടനം ചെയ്യും. തുടർന്ന് ഗോരഖ്പൂരിലെ മഹായോഗി ഗോരഖ്നാഥ് സർവകലാശാല സന്ദർശിക്കുന്ന രാഷ്ട്രപതി , അവിടെ ഓഡിറ്റോറിയം, അക്കാദമിക് ബ്ലോക്ക്, പഞ്ചകർമ കേന്ദ്രം എന്നിവ ഉദ്ഘാടനം ചെയ്യുകയും പെൺകുട്ടികളുടെ പുതിയ ഹോസ്റ്റൽ മന്ദിരത്തിന് തറക്കല്ലിടുകയും ചെയ്യും.
*******************
(Release ID: 2140625)