രാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

' വിംഗ്‌സ് ടു ഔര്‍ ഹോപ്‌സ്' , ' ആശാഓം കി ഉഡാന്‍' എന്നീ പുസ്തകങ്ങളുടെ രണ്ടാം വാല്യത്തിന്റെ ആദ്യ പ്രതികള്‍ രാഷ്ട്രപതി ഏറ്റുവാങ്ങി

Posted On: 23 JUN 2025 6:52PM by PIB Thiruvananthpuram

വാര്‍ത്താ വിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി ശ്രീ അശ്വിനി വൈഷ്ണവ്, വാര്‍ത്താ വിതരണ പ്രക്ഷേപണ വകുപ്പ് സഹമന്ത്രി ഡോ. എല്‍. മുരുകന്‍ എന്നിവരുടെ സാന്നിദ്ധ്യത്തില്‍ രാഷ്ട്രപതി ഭവന്‍ സാംസ്‌കാരിക കേന്ദ്രത്തില്‍ നടന്ന ചടങ്ങില്‍ രക്ഷാ മന്ത്രി ശ്രീ രാജ്‌നാഥ് സിംഗ് പുസ്തകങ്ങള്‍ പ്രകാശനം ചെയ്തു

 

 

രക്ഷാ മന്ത്രി രാജ്‌നാഥ് സിംഗ്, വാര്‍ത്താ വിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി ശ്രീ അശ്വിനി വൈഷ്ണവ്, വാര്‍ത്താ വിതരണ പ്രക്ഷേപണ വകുപ്പ് സഹമന്ത്രി ഡോ. എല്‍. മുരുകന്‍ എന്നിവര്‍ ചേര്‍ന്ന് ' വിംഗ്‌സ് ടു ഔര്‍ ഹോപ്‌സ്', ' ആശാഓം കി ഉഡാന്‍' എന്നീ പുസ്തകങ്ങളുടെ രണ്ടാം വാല്യത്തിന്റെ ആദ്യ പ്രതികള്‍ ഇന്ന് ( ജൂണ്‍ 23, 2025) രാഷ്ട്രപതി ഭവനില്‍ രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുര്‍മുവിനു സമ്മാനിച്ചു. ഡയറക്ടറേറ്റ് ഓഫ് പബ്ലിക്കേഷന്‍സിലെയും വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിലെയും ഉദ്യോഗസ്ഥരും ചടങ്ങില്‍ പങ്കെടുത്തു.

 

 

ഭരണ കാലയളവിലെ രണ്ടാം വര്‍ഷത്തില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു നടത്തിയ പ്രഭാഷണങ്ങളുടെ തെരഞ്ഞെടുത്ത ശേഖരമാണ്, ഡയറക്ടറേറ്റ് ഓഫ് പബ്ലിക്കേഷന്‍സ് ഡിവിഷന്‍, പ്രസിദ്ധീകരിച്ച ' വിംഗ്‌സ് ടു ഔര്‍ ഹോപ്‌സ്', ' ആശാഓം കി ഉഡാന്‍' എന്നീ പുസ്തകങ്ങളുടെ രണ്ടാം വാല്യം. ഇന്നു രാവിലെ രാഷ്ട്രപതി ഭവന്‍ സാംസ്‌കാരിക കേന്ദ്രത്തില്‍ വാര്‍ത്താ വിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി ശ്രീ അശ്വിനി വൈഷ്ണവ്, വാര്‍ത്താ വിതരണ പ്രക്ഷേപണ വകുപ്പ് സഹമന്ത്രി ഡോ. എല്‍. മുരുകന്‍ , മറ്റു വിശിഷ്ട വ്യക്തികള്‍ എന്നിവരുടെ സാന്നിദ്ധ്യത്തില്‍ രക്ഷാ മന്ത്രി ശ്രീ രാജ്‌നാഥ് സിംഗ് ഈ പുസ്‌കങ്ങള്‍ ഔപചാരികമായി പുറത്തിറക്കിയിരുന്നു.

 

 രാഷ്ട്രത്തെ അഭിസംബോധന ചെയ്യൽ, വിദ്യാഭ്യാസത്തിലൂടെ സമഗ്ര വികസനം വളര്‍ത്തുക, നിസ്വാര്‍ത്ഥ സേവനത്തിനായി കര്‍മ്മയോഗികളെ പ്രചോദിപ്പിക്കുക, സായുധ സേനകള്‍-നമ്മുടെ ദേശത്തിന്റെ അഭിമാനം, പൗര ശാക്തീകരണത്തില്‍ ഭരണത്തിന്റെ പങ്ക്, മികച്ച നേട്ടങ്ങള്‍ അംഗീകരിക്കുക, ആഗോള ബന്ധങ്ങള്‍ സൃഷ്ടിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുക, നമ്മുടെ സാസംസ്‌കാരിക പൈതൃകം ആഘോഷിക്കുക, കാര്‍ഷിക മേഖലയിലെ നവീകരണം: ഇന്ത്യയുടെ വളര്‍ച്ചയെ നയിക്കുന്നു, സ്വത്വത്തെയും പ്രകൃതിയെയും സംയോജിപ്പിക്കുക, സ്ത്രീ ശാക്തീകരണം: തടസ്സങ്ങള്‍ നീക്കുക- എന്നിങ്ങനെ 11 അദ്ധ്യായങ്ങളായി തിരിച്ചിരിക്കുന്ന, പുസ്തകത്തിന്റെ രണ്ടാം വാല്യത്തില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന്റെ തെരഞ്ഞെടുത്ത 51 പ്രഭാഷണങ്ങള്‍ ഉള്‍പ്പെടുന്നു.

*************


(Release ID: 2139085)