വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
azadi ka amrit mahotsav

MyGov ലൂടെ #BadaltaBharatMeraAnubhav പ്രചാരണത്തില്‍ പങ്കെടുക്കാനും സമ്മാനങ്ങള്‍ നേടാനും വാര്‍ത്താവിതരണ, പ്രക്ഷേപണ മന്ത്രാലയം പൗരന്മാര്‍ക്ക് അവസരം ഒരുക്കുന്നു

അഞ്ച് സര്‍ഗ്ഗാത്മക മത്സരങ്ങള്‍-ഇന്‍സ്റ്റാഗ്രാം റീല്‍ നിര്‍മ്മാണം, യൂട്യൂബ് ഷോര്‍ട്ട് മേക്കിംഗ്, ഷോര്‍ട്ട് എവി, ബ്ലോഗ്ഭാരത്, വികസിത ഭാരത് ക്വിസ് എന്നിവ 2025 ജൂലൈ 9ന് അവസാനിക്കും

Posted On: 20 JUN 2025 5:21PM by PIB Thiruvananthpuram

കേന്ദ്ര സര്‍ക്കാരിന്റെ 11 വര്‍ഷത്തെ അഭൂതപൂര്‍വ്വമായ വികസനം, പരിവര്‍ത്തനാത്മക ഭരണം എന്നിവ ആഘോഷിക്കുന്നതിനായി ' മാറുന്ന ഇന്ത്യ എന്റെ അനുഭവം (Badalta Bharat Mera Anubhav)' എന്ന പ്രചാരണത്തിൻ്റെ ഭാഗമായി രാജ്യവ്യാപകമായി നടക്കുന്ന സര്‍ഗ്ഗാത്മക മത്സരങ്ങളുടെ പരമ്പരയില്‍ പങ്കെടുക്കാന്‍ ഇന്ത്യാ ഗവണ്‍മെന്റിന്റെ വാര്‍ത്താവിതരണ, പ്രക്ഷേപണ മന്ത്രാലയം എല്ലാ പൗരന്മാര്‍ക്കും അവസരം ഒരുക്കുന്നു. ' വികസിത് ഭാരത് @ 2047' എന്ന കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലുള്ള ഈ പ്രചാരണം, ജീവിതത്തിന്റെ നാനാതുറകളിലുമുള്ള പൗരന്മാര്‍ക്ക് ഇന്ത്യയുടെ ദ്രുതഗതിയിലുള്ള വളര്‍ച്ചയെയും പരിവര്‍ത്തനത്തെയും കുറിച്ചുള്ള അവരുടെ വ്യക്തിപരമായ അനുഭവങ്ങളും സര്‍ഗ്ഗാത്മക കാഴ്ചപ്പാടുകളും എടുത്തുകണിക്കാന്‍ അവസരം നല്‍കും. താഴെത്തട്ടിലുള്ള പങ്കാളിത്തം മുതല്‍ സര്‍ഗ്ഗാത്മക പ്രദര്‍ശനങ്ങള്‍ വരെ, ഓരോ ഇന്ത്യാക്കാരനെയും പങ്കാളിയാക്കുന്നതിനും പ്രചോദിപ്പിക്കുന്നതിനും അവരുടെ ശബ്ദം ജനങ്ങളിലേക്ക് എത്തിക്കുന്നതിനും വേണ്ടിയുള്ള ഈ മത്സരങ്ങള്‍ MyGov പോര്‍ട്ടലില്‍ ലഭ്യമാണ്.   2025 ജൂലൈ 9 ആണ് മത്സരങ്ങളിൽ പങ്കെടുക്കുന്നതിനുള്ള അവസാന തീയതി.

 

  

കഴിഞ്ഞ 11 വര്‍ഷത്തിനിടയില്‍ രാജ്യത്തിന്റെ ശ്രദ്ധേയമായ പരിവര്‍ത്തനത്തെയും വികസിത രാഷ്ട്രമായി അല്ലെങ്കില്‍ ' വികസിത് ഭാരത്' ആയി മാറുന്നതിലേക്കുള്ള രാജ്യത്തിന്റെ ദ്രുതഗതിയിലുള്ള മുന്നേറ്റങ്ങളെയും ആഘോഷിക്കുന്നതിനും അടയാളപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടുള്ളതാണ് ഈ മത്സരങ്ങള്‍. കര്‍ഷക ക്ഷേമം മുതല്‍ നാരിശക്തി വരെ, ജീവിത സൗകര്യം മുതൽ ബിസിനസ് സുഗമമാക്കൽ വരെ, രാഷ്ടം ആദ്യം-ദേശീയ സുരക്ഷയും വിദേശ നയവും മുതല്‍ ഇന്ത്യ ആഗോള സാമ്പത്തിക ശക്തിയായി മാറുന്നതു വരെ തുടങ്ങി മത്സര വിഷയങ്ങള്‍ വൈവിധ്യം നിറഞ്ഞതാണ്.  

 

ഗവേഷകര്‍, വ്‌ളോഗര്‍മാര്‍, എഴുത്തുകാര്‍, ബ്ലോഗര്‍മാര്‍, ഇന്‍ഫ്‌ളുവന്‍സര്‍മാര്‍, ഉത്സാഹികളായ കഥാകാരൻമാർ, എന്നിവരുള്‍പ്പടെ ഇന്ത്യയിലെ എല്ലാ പൗരന്മാരെയും #BadaltaBharatMeraAnubhav എന്ന ഹാഷ്ടാഗ് ഉപയോഗിച്ച് മത്സരങ്ങളില്‍ പങ്കെടുക്കാനും അവരുടേതായ രീതിയില്‍ അവരുടെ പരിവര്‍ത്തന യാത്ര അവതരിപ്പിക്കാനും ക്ഷണിക്കുന്നു.

 

അഞ്ചു സര്‍ഗ്ഗാത്മക മത്സരങ്ങള്‍ താഴെപ്പറയുന്നവയാണ്:

1. ഇന്‍സ്റ്റാഗ്രാം റീല്‍ നിര്‍മ്മാണ മത്സരം #BadaltaBharatMeraAnubhav ഡിജിറ്റല്‍ ഇന്ത്യ, ആത്മനിര്‍ഭര്‍ ഭാരത്, സ്‌കില്‍ ഇന്ത്യ തുടങ്ങിയ വിഷയങ്ങളില്‍ 30-60 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ആകര്‍ഷകമായ റീലുകള്‍ നിര്‍മ്മിക്കാന്‍ രാജ്യത്തെ സര്‍ഗ്ഗപ്രതിഭകളെ ആഹ്വാനം ചെയ്യുന്നു. സമ്മാനങ്ങള്‍: വിജയിക്ക് 50000 രൂപ; റണ്ണേഴ്‌സ് അപ്പിന് 25000 രൂപ, 10000 രൂപ; 7 സമാശ്വാസ സമ്മാനം 5000 രൂപ വീതം.

https://www.mygov.in/task/badalta-bharat-mera-anubhav-instagram-reel-contest/?target=inapp&type=task&nid=359974

 

2. യൂട്യൂബ് മത്സരങ്ങള്‍ #BadaltaBharatMeraAnubhav

മാറിക്കൊണ്ടിരിക്കുന്ന ഇന്ത്യയുടെ ആത്മാവിനെ ജീവിതത്തില്‍ നിന്നും പ്രതിഫലിപ്പിക്കുന്ന ഹൃദയസ്പര്‍ശിയും പ്രചോദനാത്മകവുമായ നിമിഷങ്ങള്‍ പങ്കിടാന്‍ പൗരന്മാരെ ക്ഷണിക്കുന്നു. പരിഷ്‌കരിച്ച ഒരു റെയില്‍വേ സ്റ്റേഷനിലേക്കുള്ള സന്ദര്‍ശനം, ഒരു പ്രാദേശിക സംരംഭം അല്ലെങ്കില്‍ ഒരു സാംസ്‌കാരിക ആഘോഷം-എല്ലാം പ്രധാനമാണ്. സമ്മാനങ്ങള്‍: വിജയിക്ക് 50000 രൂപ; റണ്ണേഴ്‌സ് അപ്പിന് 25000 രൂപ, 10000 രൂപ; 7 സമാശ്വാസ സമ്മാനം 5000 രൂപ വീതം.

https://www.mygov.in/task/badalta-bharat-mera-anubhav-youtube-shorts-challenge/?target=inapp&type=task&nid=359963

 

3. ബ്ലോഗ്ഭാരത് മത്സരം: പരിവര്‍ത്തനത്തെക്കുറിച്ച് എഴുതുക: ഇന്ത്യയിലെ എഴുത്തുകാര്‍, പത്രവര്‍ത്തകര്‍, വിദ്യാര്‍ത്ഥികള്‍, ചിന്തകര്‍ എന്നിവര്‍ക്ക് ഇന്ത്യയുടെ പരിവര്‍ത്തന യാത്രയെക്കുറിച്ച് അവരുടെ നിരീക്ഷണങ്ങളും വിശകലങ്ങളും ബ്ലോഗ് രൂപത്തില്‍ (800-1200 വാക്കുകള്‍) എഴുതാനുള്ള അവസരമാണിത്. സമ്മാനങ്ങള്‍: വിജയിക്ക് 50000 രൂപ; റണ്ണേഴ്‌സ് അപ്പിന് 25000 രൂപ, 10000 രൂപ; 7 സമാശ്വാസ സമ്മാനം 5000 രൂപ വീതം.

 

https://www.mygov.in/task/badalta-bharat-mera-anubhav-blog-writing-contest/

 

4. വികസിത് ഭാരത് ക്വിസ് 2025: ഇന്ത്യയുടെ നയ പരിഷ്‌കാരങ്ങള്‍, അടിസ്ഥാന സൗകര്യങ്ങളുടെ കുതിച്ചുചാട്ടം, വികസന നാഴികക്കല്ലുകള്‍ എന്നിവയെക്കുറിച്ചുള്ള അവബോധം അളക്കുന്നതിനായി പൗരന്മാര്‍ക്ക് ഒരു വിജ്ഞാനാധിഷ്ഠിത മത്സരം. സമ്മാനങ്ങള്‍: മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നവര്‍ക്ക് 1 ലക്ഷം രൂപ; രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് യഥാക്രമം 75000 രൂപ, 50000 രൂപ; മറ്റ് 300 വിജയികള്‍ക്ക് 2000 രൂപയും 1000 രൂപയും വീതം ലഭിക്കും, പങ്കെടുക്കുന്ന ഓരോരുത്തര്‍ക്കും ഡിജിറ്റല്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കും. https://quiz.mygov.in/quiz/viksit-bharat-2025-quiz/

 

5. ഹ്രസ്വ ഓഡിയോ വിഷ്വൽ മത്സരം-പുതിയ ഇന്ത്യയുടെ കഥ #BadaltaBharatMeraAnubhav ഇന്ത്യയുടെ പരിവര്‍ത്തന കഥകളെ ജീവസുറ്റതാക്കുന്ന ഹ്രസ്വ ഓഡിയോ വിഷ്വൽ ഫിലിമുകള്‍ (10 മിനിറ്റ് വരെ) സമര്‍പ്പിക്കാന്‍ വളര്‍ന്നുവരുന്ന ചലച്ചിത്ര നിര്‍മ്മാതാക്കള്‍, വീഡിയോ എഡിറ്റര്‍മാര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവരെ പ്രോത്സാഹിപ്പിക്കുന്നു-അത് കഥപറച്ചില്‍, ഡോക്യുമെന്ററി അല്ലെങ്കില്‍ സിനിമാറ്റിക് വിഷ്വലുകള്‍ എന്നിവയിലൂടെ ആകാം. സമ്മാനങ്ങള്‍: വിജയിക്ക് 3 ലക്ഷം രൂപ; റണ്ണേഴ്‌സ് അപ്പുകള്‍ക്ക് 2 ലക്ഷം രൂപ, 1 ലക്ഷം രൂപ; 2 സമാശ്വാസ സമ്മാനങ്ങള്‍ 20000 രൂപ വീതം . https://www.mygov.in/task/short-av-challenge-story-new-india/?target=inapp&type=task&nid=360007

 

**********************


(Release ID: 2138132)